Image

ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ ഗ്രീന്‍ മെഡോസ് ചര്‍ച്ച് രജത ജൂബിലി ആഘോഷിച്ചു.

നിബു വെള്ളവന്താനം Published on 29 September, 2011
ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ ഗ്രീന്‍ മെഡോസ് ചര്‍ച്ച് രജത ജൂബിലി ആഘോഷിച്ചു.

ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ : ഗ്രീന്‍ മെഡോസ് ചര്‍ച്ച് ഓഫ് ഗോഡ് രജത ജൂബിലി ആഗസ്റ്റ് 31-ന് ദൈവസഭാ ഹാളില്‍ വെച്ച് ആഘോഷിച്ചു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബാബു.എം.ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാസ്റ്റര്‍ ഡൈ്വറ്റ് അലന്‍ (കൂപ്പര്‍ സിറ്റി ചര്‍ച്ച ഓഫ് ഗോഡ് പാസ്റ്റര്‍ ) മുഖ്യപ്രസംഗകനായിരുന്നു.

ബ്രദര്‍ ജോണ്‍സന്‍ കെ.തോമസ് പൂര്‍വ്വകാല അനുസ്മരണ പ്രസംഗം നടത്തി. ഐ.പി.സി ശുശ്രൂഷകനായ കെ.സി.ജോണ്‍ ആശംസ അ
ിയിക്കുകയുണ്ടായി. സിസ്റ്റര്‍ സൂസന്‍ ബി.ജോണിന്റെ നേതൃത്വത്തില്‍ സമര്‍പ്പണ കവിതയും സഹോദരിമാരുടെ സമൂഹഗാനവും ഉണ്ടായിരുന്നു. സഹോദരന്മാരായ ജോസന്‍ തോമസ്, സഞ്ജൂ എം.ജോണ്‍ , ജേക്കബ് ജോണ്‍ എന്നിവര്‍ ഇംഗ്ലീഷ്, മലയാളം ആരാധനയ്ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ഡൈ്വറ്റ് അലന്റെ പ്രാര്‍ത്ഥനയോടും പാസ്റ്റര്‍ ബാബു ജോണിന്റെ ആശീര്‍വാദത്തോടും കൂടി യോഗം സമാപിച്ചു.

ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ ഗ്രീന്‍ മെഡോസ് ചര്‍ച്ച് രജത ജൂബിലി ആഘോഷിച്ചു.ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ ഗ്രീന്‍ മെഡോസ് ചര്‍ച്ച് രജത ജൂബിലി ആഘോഷിച്ചു.ഫോര്‍ട്ട് ലോഡര്‍ ഡെയില്‍ ഗ്രീന്‍ മെഡോസ് ചര്‍ച്ച് രജത ജൂബിലി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക