ഡാളസ്: കേരള അസോസ്സിയേഷന് ഓഫ് ഡാളസ് വര്‍ഷം തോറും നല്‍കിവരാറുള്ള വിദ്യാഭ്യാസ അവാര്‍ഡ് ഈ വര്‍ഷം ചാള്‍സ് തോമസ്സിന് ലഭിച്ചു.
കേരള അസോസ്സിയേഷന് മെമ്പര്‍മാരുടെ പന്ത്രണ്ടാം ക്ലാസ്സ്
വിദ്യാര്‍ത്ഥികളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്ക്കൂള്
വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ചാള്‍സിന് ഇര്‍വിങ്ങ് ഡി.എഫ്.ഡബ്ല്യു.
ലയണ്‍സ് ക്ലബ്ബ് നല്കിയ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കേരള
അസോസ്സിയേഷന് സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങില്‍ വെച്ച് മാത്യു കോശി
സമ്മാനിച്ചു. അമേരിക്കന്‍ നാഷ്ണല്‍ ലവലിലുള്ള എസ്.എ.ടി. പരീക്ഷയില്‍ 2400
മാര്‍ക്കില്‍ 2310 മാര്‍ക്ക് നേടിയാണ് ചാള്‍സ് അവാര്‍ഡിന് അര്‍ഹത നേടിയത്.
യു.ടി.ഓസ്റ്റിനില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന ചാള്‍സ് സീതത്തോട് പഴയ
മഠത്തില്‍ രാജന് തോമസ്സിന്റെയും കുറുപ്പംതറ കൊല്ലപറമ്പില്‍ ആന്‍സിയുടെയും
മകനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല