Image

പോര്‍ട്ട്‌സ് മൗത്ത് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.

Published on 29 September, 2011
പോര്‍ട്ട്‌സ് മൗത്ത് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന, മഹാ പരിശുദ്ധനായ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ , ഈ മാസം 23,24 എന്നീ തീയതികളിലായി, പോര്‍ട്‌സ് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.

പെരുന്നാള്‍ തലേന്ന്, വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ്.മേരീസ് ചര്‍ച്ച്, പോര്‍ട്‌സ്മൗത്ത്-ല്‍ വച്ച് വി.കുര്‍ബ്ബാനയും പെരുന്നാള്‍ ചടങ്ങുകളും, നേര്‍ച്ചസദ്യയും നടത്തി. ചടങ്ങുകള്‍ക്ക് വികാരി ബഹു: എല്‍ദോസ്
കൗങ്ങുംമ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അച്ചന്‍ കാര്‍മ്മികത്വം വഹിച്ചു. 1685-ല്‍ എഴുന്നള്ളി വന്ന് 7 ദിവസം മാത്രം മലയാളക്കരയില്‍ ജീവിച്ച്, കോതമംഗലത്ത് കാലം ചെയ്ത്, കബറടങ്ങിയിരിക്കുന്ന, മലങ്കരയുടെ ആദ്യത്തെ മഫ്രിയാനോ എന്നറിയപ്പെടുന്ന യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയില്‍ അഭയപ്പെടുന്ന നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് എന്നു ആശ്വാസവും അനുഗ്രഹവും ലഭിച്ചു കൊണ്ടിരിക്കുന്നത്.

പെരുന്നാളിന്, നേര്‍ച്ചസദ്യയ്ക്കും ശേഷം, ഇടവകക്കാര്‍ എല്ലാവരും പങ്കെടുത്തു. 6-മത് പള്ളി പൊതുയോഗം, ബഹു വികാരി അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും, അടുത്ത വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു
പോര്‍ട്ട്‌സ് മൗത്ത് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.പോര്‍ട്ട്‌സ് മൗത്ത് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.പോര്‍ട്ട്‌സ് മൗത്ത് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക