Image

"ഇവിടം സ്വര്‍ഗമാണ്" മലയാളം ടെലിവിഷനില്‍

Published on 29 September, 2011
"ഇവിടം സ്വര്‍ഗമാണ്" മലയാളം ടെലിവിഷനില്‍
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ചാനലായ മലയാളം ടെലിവിഷനില്‍ ആരംഭിച്ച തുടര്‍ പരമ്പര ഇവിടം സ്വര്‍ഗമാണ് പ്രവാസി മലയാളികള്‍ സ്വീകരിക്കുമെന്നുള്ള വിശ്വാസമുണ്ടെന്ന് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയാള സിനിമയിലെയും സീരിയല്‍ രംഗത്തെയും പ്രശസ്തരെ ഉള്‍പ്പെടുത്തി നിര്‍മിച്ച ഈ സീരിയല്‍ അമേരിക്കന്‍ മലയാളികള്‍ക്കിഷ്ടപ്പെടും എന്ന ഉറപ്പുണ്ട്. ഇതിന്റെ ഛായാഗ്രഹണം മനോഹരവുമാണ്.

പ്രവാസികളുടെ സ്വന്തം എന്നു വിശേഷിപ്പിക്കുന്ന ഈ ചാനലിന്റെ ആവിര്‍ഭാവത്തോടു കൂടി ഒരു ചരിത്രത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ് അമേരിക്കന്‍ മലയാളികള്‍.

മലയാളം ടെലിവിഷന്‍ മലയാളം ഐപിടിവിയിലൂടെ നോര്‍ത്തമേരിക്കയിലെങ്ങും ലഭ്യമാകുന്നതാണ്. റോക്ക് എച്ച് ഡി ബോക്‌സ് സമ്പൂര്‍ണമായി ലഭിക്കുന്ന ഒരു ഓഫറും ഇപ്പോള്‍ നിലവിലുണ്ട്. മലയാളം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒന്നടങ്കം സഹകരിക്കുമെന്നും അതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങളും ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി ബോബി ജേക്കബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ മലയാളം ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യമായി ഒരു ചാനല്‍ ഫൊക്കാനയ്ക്കുവേണ്ടി ഒരു മണിക്കൂര്‍ നീക്കിവച്ചതിനുള്ള നന്ദിയും അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും സാമൂഹിക, സാംസ്‌കാരിക തലങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്് എന്നിവര്‍ ചിക്കാഗോയില്‍ പ്രഫഷനല്‍ സമ്മിറ്റ് വേദിയില്‍ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഫോമയ്ക്കുവേണ്ടിയും ഒരു മണിക്കൂര്‍ പ്രത്യേകം അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ് പറഞ്ഞു.
"ഇവിടം സ്വര്‍ഗമാണ്" മലയാളം ടെലിവിഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക