Image

തീവ്രവാദ ലിസ്റ്റ് അമേരിക്ക പാക്കിസ്ഥാന് കൈമാറി

Published on 30 May, 2011
തീവ്രവാദ ലിസ്റ്റ് അമേരിക്ക പാക്കിസ്ഥാന് കൈമാറി
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള അഞ്ച് തീവ്രവാദികളുടെ പേരുകള്‍ പാകിസ്ഥാന് നല്‍കി. കൈമാറി. ഇവരെ കണ്ടെത്താന്‍ സംയുക്ത സൈനിക നടപടി വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അല്‍ക്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി, ഇല്യാസ് കാശ്മീരി, സിറാജ് ഹക്വാനി തുടങ്ങിയവര്‍ ഉള്‍പ്പെട്ട പട്ടികയാണ് അമേരിക്ക നല്‍കിയതെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പാകിസ്താന്‍ സന്ദര്‍ശനവേളയിലും വിഷയം ചര്‍ച്ച ചെയ്തു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുമെന്നും സംയുക്ത സൈനിക നടപടിക്ക് പാകിസ്താന്‍ തയ്യാറാവുമെന്നുമുള്ള അമേരിക്ക പ്രതീക്ഷിക്കുന്നതായി ഹിലരി ക്ലിന്റണി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക