Image

എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2013
എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്
വാഷിംഗ്ടണ്‍ ഡി.സി: നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ കോണ്‍ഗ്രഷണല്‍ ലഞ്ചോണ്‍ വേളയില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ് എ.എഫ്.ഐ.എയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ഇന്ത്യക്കാരെ പ്രശംസിക്കുകയും ചെയ്തു.

എന്‍.എഫ്.ഐ.എ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഈ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കോണ്‍ഗ്രസ്‌മെന്‍മാര്‍ പങ്കെടുത്തു. കൂടാതെ ഒബാമ അഡ്മിനിസ്‌ട്രേഷനിലുള്ള സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രസിഡന്റ് സോഹന്‍ ജോഷി അധ്യക്ഷനായിരുന്നു. കോണ്‍ഗ്രഷണല്‍ ലഞ്ചോണ്‍ ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള ഏവരേയും സ്വാഗതം ചെയ്തു. കോണ്ഗ്രസ് വുമണ്‍ തുള്‍സി ഗബ്ബാര്‍ഡ്, കോണ്‍ഗ്രസമെന്‍ ക്രിസ് വാഹോണ്‍, ഗ്രീഗറി മീക്ക്‌സ്, ജൂഡി ച്യൂ, ജോണ്‍ സാര്‍ബേന്‍, ക്രോലീ, മേരീലാന്റ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി രാജന്‍ നടരാജന്‍, ഇന്ത്യന്‍ എംബസിയില്‍ നിന്നും പൊളിറ്റിക്കല്‍ അഫയേഴ്‌സ് കൗണ്‍സിലര്‍ വിനയ് വര്‍മ്മ തുടങ്ങിയവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 150-ലധികം ഡെലിഗേറ്റുകളും ചടങ്ങില്‍ പങ്കെടുത്തു. അനില്‍കുമാര്‍ പിള്ള, സതീഷ് മിശ്ര, രാജന്‍ ആനന്ദ്, ഹരിഹര്‍ സിംഗ്, ഓം ശര്‍മ, ആന്‍ജലാ ആനന്ദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സതീശന്‍ നായര്‍ നന്ദി പറഞ്ഞു.
എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്എന്‍.എഫ്.ഐ.എയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: കോണ്‍ഗ്രസ്മാന്‍ എഡ് റോയിസ്
Join WhatsApp News
sabu Kanamkerilil 2013-06-16 08:18:07
This organization is smaller than a local Malayalee association???? only very few people attended, I attend the D.C Meeting, I thought it is bigger than FIA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക