Image

പെന്റഗണും ക്യാപിറ്റേളും ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 29 September, 2011
പെന്റഗണും ക്യാപിറ്റേളും ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍  (അങ്കിള്‍സാം വിശേഷങ്ങള്‍)

വാഷിംഗ്ടണ്‍ : യു.എസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണും പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളും ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ് യു.എസില്‍ അറസ്റ്റിലായി. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചു പെന്റഗണും ക്യാപിറ്റോളും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന റെസ് വാന്‍ ഫെര്‍ഡോസ്(26) എന്ന യുവാവാണ് യുഎസ്സില്‍ അറസ്റ്റിലായത്.

അല്‍ക്വയ്ദ അനുകൂലിയായ ഇയാള്‍ വിദേശ തീവ്രവാദ സംഘടനകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചു കൊടുത്തിരുന്നു. വിദേക രാജ്യങ്ങളിലെ യുഎസ് സൈനികര്‍ക്കു നേരെ ആക്രമണം നടത്താനും ഇയാള്‍ തീവ്രവാദി സംഘടനകളെ സഹായിച്ചിരുന്നതായി എഫ്ബിഐ വൃത്തങ്ങള്‍ അ
ിയിച്ചു.
ഡ്രോണിനു സമാനമായ ചെറിയ എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു റെസ് വാന്‍ ഫെര്‍ഡോസിന്റെ പദ്ധതി. ഇതിനായി 2011 മേയില്‍ ബോസ്റ്റണ്‍ മുതല്‍ വാഷിംഗ്ടണ്‍ വരെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ സഞ്ചരിക്കുകയും സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നതായും എഫ്ബിഐ അ
ിയിച്ചു.

രണ്ടു ലഷ്‌കരെ ത്വയ്ബ നേതാക്കള്‍ക്കെതിരെ യു.എസ് ഉപരോധം

വാഷിംഗ്ടണ്‍ : പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപക നേതാക്കളായ സഫര്‍ ഇഖ്ബാല്‍ , ഹാഫിസ് അബ്ദുല്‍ സലാം ഭൂട്ടാവി എന്നിവര്‍ക്കെതിരെ യു.എസ് ഭരണകൂടം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. സംഘത്തിന്റെ ധനശേഖരണവും റിക്രൂട്ട്‌മെന്റും ഇവരുടെ ചുമതലയിലായിരുന്നു.

ഉപരോധം വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്ക്കുള്ള കഴിവു ക്ഷയിക്കുമെന്നാണു പ്രതീക്ഷയെന്നു ട്രഷറി വകുപ്പ് അ
ിയിച്ചു. അല്‍ക്വയ്ദ ബന്ധമുള്ള ലഷ്‌കറെ ത്വയ്ബ ആണു 2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിലും 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനങ്ങളിലും മുഖ്യപങ്കു വഹിച്ചത്. 2001 ല്‍ ലഷ്‌കറിനെ യുഎസ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

യുഎസ് വിമാനം റാഞ്ചിയ കൊലയാളി 40 വര്‍ഷം കഴിഞ്ഞു പോര്‍ച്ചുഗലില്‍ പിടിയില്‍

നെവാര്‍ക്ക് : അമേരിക്കയില്‍ പെട്രോള്‍ പമ്പ് ഉടമയെ കൊന്നു കൊള്ളയടിച്ചതിനു ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍ ചാടുകയും ഒളിവിലിരിക്കേ യുഎസില്‍ നിന്ന് വിമാനം റാഞ്ചി രക്ഷപ്പെടുകയും ചെയ്ത കുറ്റവാളിയെ 40 വര്‍ഷം കഴിഞ്ഞു പോര്‍ച്ചുഗലില്‍ അറസ്റ്റ് ചെയ്തു. ജോര്‍ജ് റൈറ്റ്(68) ആണ് പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലായത്. അന്വേഷണം വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങവേ യാദൃശ്ചികമായി റൈറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ വിരലടയാളം അധികൃകര്‍ ഒത്തുനോക്കിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ന്യൂജേഴ്‌സിയിലെ വോള്‍ എന്ന സ്ഥലത്ത് 1962 ല്‍ പെട്രോള്‍ പമ്പുടമയെ കൊന്നു കൊള്ളയടിച്ച കേസില്‍ ജോര്‍ജ് റൈറ്റും മൂന്നു കൂട്ടാളികളും 15 മുതല്‍ 30 വരെ വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. തുടര്‍ന്നു ബ്ലാക്ക് ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദി സംഘത്തില്‍ ചേര്‍ന്നു. ഒരു പുരോഹിതന്റെ വേഷം കെട്ടി റവ.എല്‍ . ബര്‍ജസ് എന്ന വ്യാജപ്പേരില്‍ ടിക്കറ്റ് എടുത്താണ് 1972 ജൂലൈ 31 ന് ഡിട്രോയിറ്റില്‍ നിന്നും മിയാമിയിലേക്കു പോയ യാത്രാ
വിമാനം തട്ടിയെടുത്തത്. രണ്ടു വയസ്സുള്ള മകളെയും മറ്റു രണ്ടു കുട്ടികളെയും കൂട്ടി യാത്രക്കാരായി നടിച്ചായിരുന്നു സാഹസിക റാഞ്ചല്‍ .

വിമാനം മിയാമിയില്‍ ഇറങ്ങിയപ്പോള്‍ 86 യാത്രക്കാരെ മോചിപ്പിക്കാന്‍ 10 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടു. അതിനു വഴങ്ങി എഫ്ബിഐ ഏജന്റ് 32 കി.ഗ്രാം തൂക്കമുള്ള പണസഞ്ചി ഏല്‍പിച്ചതിനെ തുടര്‍ന്നു യാത്രക്കാരെ വിട്ടയച്ചു. തുടര്‍ന്ന് വിമാനം അള്‍ജീരിയയിലേക്കു പറത്തി അപഹര്‍ത്താക്കള്‍ അവിടെ അഭയം തേടാന്‍ ശ്രമിച്ചു. പക്ഷേ, അള്‍ജീരിയ വിമാനവും പണവും പിടിച്ചെടുത്ത് യു.എസിനു കൈമാറി. എങ്കിലും റാഞ്ചികളെ വിട്ടുകൊടുത്തില്ല. തുടര്‍ന്ന് അവര്‍ ഒളിവില്‍ പോകുകയായിരുന്നു.

ഷൂ തര്‍ക്കം : റീബക് 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും.

വാഷിംഗ്ടണ്‍ : തെറ്റിദ്ധാരണാജനകമായ പരസ്യം നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ പ്രശസ്ത ഷൂ നിര്‍മ്മാതാക്കളായ റീബക് ഉപഭോക്താക്കള്‍ക്ക് 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും. തങ്ങളുടെ ഒരു പ്രത്യേക മോഡല്‍ ഷൂ ഉപയോഗിക്കുന്നത് കാലിലെ ഉപ്പൂറ്റിയുടെയും നിതംബത്തിന്റെയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന പരസ്യമാണ് റീബക്കിന് വിനയായത്.

ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ ഇത്തരം അവകാശവാദങ്ങള്‍ കമ്പനി പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) വിലക്കിയിട്ടുമുണ്ട്. എഫ്ടിസി വഴിയോ കോടതി നിര്‍ദേശിക്കുന്ന മാര്‍ഗം വഴിയോ ആയിരിക്കും ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയെന്ന് കമ്പനി വൃത്തങ്ങള്‍ അ
ിയിച്ചു. ജര്‍മന്‍ ഷൂ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ സബ്‌സീഡയറി കമ്പനിയാണ് റീബക്.

യുഎസില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് കുറ്റവാളികളായ 2900 അനധികൃത കുടിയേറ്റക്കാര്‍

ന്യൂയോര്‍ക്ക് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ യുഎസില്‍ അറസ്റ്റിലായത് ക്രിമിനല്‍ പശ്ചാത്തലമുള്ള 2,901 അനധികൃത കുടിയേറ്റക്കാര്‍ . ഇവരില്‍ 1600 പേര്‍ ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. 42 ഗ്യാംഗ് ലീഡര്‍മാരും ലൈഗിംകാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട 151 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

യുഎസിലെ 50 സംസ്ഥാനങ്ങളിലുമായി 1900 ഫെഡറല്‍ ഓഫീസര്‍മാര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റു ചെയ്തത്. രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടും കൂട്ടാക്കത്തവരാണ് അറസ്റ്റിലായവരില്‍ 681 ക്രിമിനലുകളും. 386 പേര്‍ ഒരു തവണയെങ്കിലും യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ടുള്ളവരുമാണ്.

ഈ വര്‍ഷം മെയ് മാസത്തിലാണ് ഇപ്പോള്‍ നടത്തിയതിന് സമാനമായ രീതിയില്‍ ഇതിനു മുമ്പ് ഫെഡറല്‍ ഓഫീസര്‍മാര്‍ രാജ്യവ്യാപക പരിശോധന നടത്തിയത്. അന്ന് 4,506 കുറ്റവാളികളായിരുന്നു അറസ്റ്റിലായത്.

യുഎന്‍ പ്രസംഗം : ഇസ്രയേലില്‍ ഒബാമയുടെ ജനപ്രീതി ഉയര്‍ന്നു.

ജെറുസലേം : ഇസ്രയേലില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജനപ്രീതി ഉയര്‍ന്നു. പാലസ്തീന്‍ രാഷ്ട്ര രൂപീകരണ വിഷയത്തില്‍ ഇസ്രായേലിന് അനുകൂലമായി യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗമാണ് ഒബാമയുടെ ജനപ്രീതി ഉയര്‍ത്തിയത്. ജെറുസലേം പോസ്റ്റ് നടത്തിയ സര്‍വ്വെ അനുസരിച്ച് 54 ശതമാനം ഇസ്രയേലുകാരും ഒബാമയുടെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്ന് കരുതുന്നവരാണ്.

19 ശതമാനം പേര്‍ മാത്രമേ യുഎസ് നിലപാട് പാലസ്തീന്‍ അനുകൂലമാണെന്ന് കരുതുന്നുള്ളൂ. മെയ് മാസത്തില്‍ നടത്തിയ സര്‍വെയില്‍ 12 ശതമാനം പേര്‍ മാത്രമേ പാലസ്തീന്‍ പ്രശ്‌നത്തില്‍ ഒബാമയുടെ നിലപാട് ഇസ്രയേലിന് അനുകൂലമാണെന്ന് കരുതിയിരുന്നുള്ളൂ. 40 ശതമാനം പേരും യു.എസ് നിലപാടുകള്‍ പാലസ്തീന് സഹായകരമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഈ മാസം 21ന് യുഎന്‍ പൊതുസഭയില്‍ സ്വതന്ത്ര രാഷ്ട്രമെന്ന പാലസ്തീന്‍ ആവശ്യം നിരാകരിച്ചുകൊണ്ട് ഒബാമ നടത്തിയ പ്രസംഗമാണ് ഇസ്രയേലില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയത്.

ഒടുവില്‍ നാസ പറയുന്നു ഉപഗ്രഹം വീണത് കടലില്‍ തന്നെ

ന്യൂയോര്‍ക്ക് : കഴിഞ്ഞ ദിവസം ഭൂമിയിലേക്കു പതിച്ച യുഎസ് ഉപഗ്രഹം വീണതു കാനഡയിലല്ല പസഫിക് സമുദ്രത്തില്‍ തന്നെയെന്ന് നാസ. കരയിലായിരുന്നെങ്കില്‍ ശക്തമായ പ്രകമ്പനം
അനുഭവപ്പെടുമായിരുന്നുവെന്നും നാസ അധികൃതര്‍ അ
ിയിച്ചു. ഉപഗ്രഹം കാനഡയിലാണു വീണതെന്ന റിപ്പോര്‍ട്ട് ആശങ്ക പരത്തിയ സാഹചര്യത്തിലാണു നാസയുടെ വിശദീകരണം.

ആറു ടണ്‍ ഭാരമുള്ള ഉപഗ്രഹം ശനിയാഴ്ച പുലര്‍ച്ചെ ഭൂമിയില്‍ പതിച്ചുവെന്നാണു യുഎസ് എയര്‍ ഫോഴ്‌സ് കരുതുന്നത്. വടക്കെ അമേരിക്കയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തു നിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറമാണു ഉപഗ്രഹം വീണതെന്നായിരുന്നു നാസയുടെ ആദ്യ വിശദീകരണം. എന്നാല്‍ ഇതു തെറ്റാണെന്നാണ് നാസ ഇപ്പോള്‍ പറയുന്നത്.

തെക്കന്‍ പസഫിക്കില്‍ തന്നെയാണ് ഉപഗ്രഹം വീണതെന്നും ഇത് കടലില്‍ താഴ്ന്നു പോയിരിക്കാമെന്നുമാണ് നാസ ഇപ്പോള്‍ പറയുന്നത്. ഉപഗ്രഹ നിമജ്ജനത്തിനും സുരക്ഷിത പ്രദേശമാണിതെന്നും നാസ അധികൃകര്‍ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക