Image

അംബാസഡര്‍ നിരുപമ റാവുവിന്റെ കവിതാ സമാഹാരം “മഴ കനക്കുന്നു” പ്രസിദ്ധീകരിക്കുന്നു

അനില്‍ പെണ്ണുക്കര Published on 17 June, 2013
അംബാസഡര്‍ നിരുപമ റാവുവിന്റെ കവിതാ സമാഹാരം “മഴ കനക്കുന്നു” പ്രസിദ്ധീകരിക്കുന്നു
കോഴിക്കോട് : അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്തും അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡറുമായ നിരുപമ റാവുവിന്റെ ഇംഗ്ലീഷ് കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നു. സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നു.

സര്‍വ്വകാലാശാല പബ്ലിക്കേഷന്‍ വിഭാഗമാണ് "മഴ കനക്കുന്നു" എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്.

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കവി മനസ്സുള്ള നിരുപമറാവുവിന്റെ കുറിപ്പുകളാണ് "മഴ കനക്കുന്നു" എന്ന കവിതാ സമാഹാരത്തിലൂടെ നാം കാണുക.

ജൂലൈ 2ന് കാലിക്കറ്റ് സര്‍വ്വകലാശാല അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നിരുപമറാവുവിന്റെ സാന്നിദ്ധ്യത്തില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാറിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കിക്കൊണ്ട് അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്തും മുന്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ടി.പി. ശ്രീനിവാസന്‍ നിര്‍വ്വഹിക്കും.
അംബാസഡര്‍ നിരുപമ റാവുവിന്റെ കവിതാ സമാഹാരം “മഴ കനക്കുന്നു” പ്രസിദ്ധീകരിക്കുന്നു
Join WhatsApp News
K. S. Gopalakrishnan 2013-06-18 18:51:58
കേരളത്തിൽ സർവ്വത്ര മഴ, വെള്ളപ്പൊക്കം, ദുരിതം! 
ഈ സമയത്ത് ഇവർ 'മഴ കനക്കുന്നു' എന്നു പറഞ്ഞു മനുഷ്യരെ ബേജാറാക്കുകയല്ലേ ചെയ്യുന്നത്?

"മഴ  മാറുന്നു",  "വെയിൽ തളിർക്കുന്നു", എന്നോ,
"രൂപ താഴുന്നു",  "ഡാളർ പൊങ്ങുന്നു" വെന്നോ
ആഹ്ലാദം ജനിപ്പിക്കുന്ന, ആശകളും, ആകാംഷകളും
നല്കുന്ന,
ആൾക്കാർ ശ്രദ്ധിക്കുന്ന, തലക്കെട്ടുകൾ
നല്കി, മാനത്തു നിന്നൊരെണ്ണം പടയ്ക്കരുതായിരുന്നോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക