Image

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്‌; വാഹന ഗതാഗതം താറുമാറായി

Published on 29 September, 2011
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്‌; വാഹന ഗതാഗതം താറുമാറായി
ദുബായ്‌: ഇന്നലെ രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ്‌ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ദൂരക്കാഴ്‌ച കുറച്ചു. രാവിലെ അഞ്ച്‌ മുതല്‍ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നീ എമിറേറ്റുകളിലാണ്‌ മൂടല്‍മഞ്ഞ്‌ ഏറ്റവും ശക്‌തമായത്‌. മറ്റ്‌ എമിറേറ്റുകളിലും മൂടല്‍മഞ്ഞ്‌ അനുഭവപ്പെട്ടു.

ഇതുമൂലം വാഹന ഗതാഗതം മന്ദഗതിയിലായി. ഹസാര്‍ഡ്‌ ലൈറ്റുകളുപയോഗിച്ചാണ്‌ മിക്കയിടത്തും വാഹനം സഞ്ചരിച്ചത്‌. രാവിലെ ഓഫീസുകളിലേയ്‌ക്ക്‌ പുറപ്പെട്ടവര്‍ക്ക്‌ ഏറെ വൈകി മാത്രമെ ലക്ഷ്യസ്‌ഥാനത്തെത്താന്‍ സാധിച്ചുള്ളൂ. ചിലയിടങ്ങളില്‍ ചെറിയ വാഹനാപകടങ്ങളുമുണ്ടായി. എട്ടു മണിയോടെ മൂടല്‍മഞ്ഞ്‌ നീങ്ങി തെളിച്ചം വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക