Image

`ആപ്പിള്‍ എ ഡേ' അംഗങ്ങളില്‍ വ്യത്യസ്ഥത പകര്‍ന്നു

സാജു കണ്ണമ്പള്ളി Published on 29 September, 2011
`ആപ്പിള്‍ എ ഡേ' അംഗങ്ങളില്‍ വ്യത്യസ്ഥത പകര്‍ന്നു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ "Apple a day' എന്ന പ്രോഗ്രാം അംഗങ്ങളില്‍ വ്യത്യസ്ഥ അനുഭവമായി. അമേരിക്കയിലെ പ്രസിദ്ധമായ വിന്‍കോണ്‍സിന്‍ സംസ്ഥാനത്തിലെ ആയിരത്തില്‍ അധികം ഏക്കറില്‍ കൃഷി ചെയ്‌തിരിക്കുന്ന ആപ്പിള്‍ തോട്ടത്തില്‍ യഥേഷ്‌ടം നടന്ന്‌ ആവശ്യമുള്ള ആപ്പിള്‍ ശേഖരിക്കുവാനുള്ള സൗകര്യം ഇടവകാംഗങ്ങളില്‍ വ്യത്യസ്ഥത നിറഞ്ഞ അനുഭവമായി മാറി. മോണ്‍. എബ്രാഹം മുത്തോലത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

വളരെ വ്യത്യസ്ഥമായി ഏവര്‍ക്കും തോന്നിയ "Apple a day'' പ്രോഗ്രാമിന്‌ പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, സി. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
`ആപ്പിള്‍ എ ഡേ' അംഗങ്ങളില്‍ വ്യത്യസ്ഥത പകര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക