Image

എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2013
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു
ലോസ്‌അഞ്ചലസ്‌: ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സാന്റാ അന്നാ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇടവക പിക്‌നിക്കും ഫാദേഴ്‌സ്‌ ഡേയും തുടര്‍ച്ചയായി ആറാംവര്‍ഷവും ആഘോഷിച്ചു.

ജൂണ്‍ 15-ന്‌ ശനിയാഴ്‌ച പ്ലസന്‍ഷിയ സിറ്റിയിലുള്ള പ്രസിദ്ധമായ ട്രൈസിറ്റി പാര്‍ക്കില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ഉദ്‌ഘാടനം ചെയ്‌ത്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു.

സെക്രട്ടറി ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടത്തി. കാണികളെ ആവേശഭരിതരാക്കിയ പഞ്ചഗുസ്‌തി മത്സരത്തില്‍ ജെറിന്‍ ജോസഫ്‌ മംഗലശേരിയെ തോല്‍പിച്ച്‌ കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ബിജു ജോര്‍ജ്‌ വിജയകിരീടം നിലനിര്‍ത്തി. പിക്‌നിക്കിനോടനുബന്ധിച്ച്‌ വിഭവസമൃദ്ധമായ ബാര്‍ബിക്യൂവും സസ്യ-സസ്യേതര വിഭവങ്ങളും കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക ഭക്ഷണങ്ങളും ഒരുക്കിയിരുന്നു.

രണ്ടാം ദിവസത്തെ ആഘോഷങ്ങള്‍ 16-ന്‌ ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ദിവ്യബലി മദ്ധ്യേയുള്ള തന്റെ സന്ദേശത്തില്‍ പിതൃത്വത്തിന്റെ നല്ല മാതൃക മക്കള്‍ക്കു കാണിച്ചുകൊടുത്താന്‍ എന്നെന്നും അവരുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുമെന്ന്‌ ഇമ്മാനുവേലച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ദിവ്യബലിക്കുശേഷം ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബൈജു വിതയത്തില്‍ ഇമ്മാനുവേലച്ചന്‌ പൂച്ചെണ്ട്‌ നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ ഇമ്മാനുവേലച്ചന്‍ റോസാ പുഷ്‌പങ്ങളും, വര്‍ണ്ണമാലകളും, കൊന്തയും നല്‍കി പിതാക്കന്മാരെ ആശീര്‍വദിച്ച്‌ പ്രാര്‍ത്ഥിച്ചു.

ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ജോയി - ആലീസ്‌ ദമ്പതികളും ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയുമാണ്‌ സ്‌നേഹവിരുന്ന്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. ഫാ. ഇമ്മാനുവേല്‍ കേക്ക്‌ മുറിച്ച്‌ എല്ലാവര്‍ക്കും നല്‍കി.

പിക്‌നിക്കിന്റെ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാരായ രാജു അബ്രഹാം, മാത്യു തോമസ്‌ (കുഞ്ഞുമോന്‍), ജോസഫ്‌ ചാക്കോ, മറ്റ്‌ സ്‌പോണ്‍സര്‍മാര്‍ എന്നിവരെ ആദരിക്കുകയുണ്ടായി.

രണ്ടുദിവസത്തെ ആഘോഷങ്ങള്‍ വിജയപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും നാഷണല്‍ കമ്മിറ്റിക്കുവേണ്ടി എസ്‌.എം.സി.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി തോമസ്‌ നന്ദി പ്രകാശിപ്പിച്ചു.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബൈജു വിതയത്തില്‍, സെക്രട്ടറി ജിമ്മി ജോസഫ്‌, ട്രഷറര്‍ മാത്യു കൊച്ചുപുരയ്‌ക്കല്‍, കമ്മിറ്റി അംഗങ്ങളായ എല്‍സി ജോസ്‌, ജോളി തോമസ്‌, ബ്രിജിറ്റ്‌ ലാല്‍, തര്യന്‍ ജോര്‍ജ്‌, ബിജു ജോര്‍ജ്‌, ബിനോയി തോമസ്‌, ജോണ്‍സണ്‍ ജോസഫ്‌, സി.സി.ഡി പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, മനു ജോര്‍ജ്‌ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും ഒന്നുചേര്‍ന്നപ്പോള്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണതയിലെത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു

എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു

എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേയും ഫാമിലി പിക്‌നിക്കും ലോസ്‌ആഞ്ചലസില്‍ ആഘോഷിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക