Image

വിജയകുമാര്‍ നായര്‍ എന്‍ബിഎ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍

മാത്യു മൂലേച്ചേരില്‍ Published on 18 June, 2013
വിജയകുമാര്‍ നായര്‍ എന്‍ബിഎ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബെനവലെന്റ്‌ അസോസിയേഷന്‍ (എന്‍ബിഎ) യുടെ 201314 വര്‍ഷത്തേക്കുള്ള പുതിയ ട്രസ്റ്റീ ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുത്തു.

മുന്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ഡോ. അശോക്‌ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ എന്‍ബിഎ സെന്ററില്‍ കൂടിയ യോഗത്തില്‍ എന്‍ബിഎ പ്രസിഡന്റ്‌ വനജാ നായര്‍ സന്നിഹിതയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതിനു ശേഷം അദ്ദേഹം സന്നിഹിതരായിരുന്ന എല്ലാ എന്‍ബിഎ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

201314 വര്‍ഷത്തെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനായി വിജയകുമാര്‍ നായരെ ഏകകണ്‌ഠമായി യോഗം തിരഞ്ഞെടുത്തു. തന്നെ ഏല്‌പിച്ച ദൗത്യം വലരെ ഭംഗിയായി നിറവേറ്റുമെന്നും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പുക്കുട്ടന്‍ നായരെ പുതിയ റിക്കോര്‍ഡിങ്‌ ട്രസ്റ്റിയായും തിരഞ്ഞെടുത്തു.

ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായ സുനില്‍ നായര്‍, അപ്പുക്കുട്ടന്‍ നായര്‍, ജി.കെ. നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു.
വിജയകുമാര്‍ നായര്‍ എന്‍ബിഎ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക