ന്യൂജേഴ്സി : സ്റ്റേജ് ഷോകളില് ലാളിത്യവും,
വിശ്വസ്തതയും, ധാര്മ്മികതയല്ല നൂറുശതമാനം നിലനിര്ത്തി അവതരിപ്പിച്ച്,
അമേരിക്കന് മലയാളികളില് ആത്മീയ നിറവിന്റെ വസന്തമൊരുക്കി, ജനഹൃദയങ്ങളെ
കീഴടക്കിയ സ്നേഹസംഗമം 2013 ന്റെ പേരില് കാര്വിംഗ് മൈന്ഡ്സ്
എന്റര്ടെയിന്റ്മെന്റ്സ് സാരഥി ഗില്ബര്ട്ട് ജോര്ജ്കുട്ടി എല്ലാവരോടും
നന്ദി പ്രകാശിപ്പിച്ചു.
ആത്മീയതയിലൂന്നിയ സംഗീതയാത്രക്ക് നേതൃത്വം നല്കിയ
കെ.ജി. മാര്ക്കോസ്, ബിനോയി ചാക്കോ, ഇമ്മാനുവേല് ഹെന്റി, അഞ്ജു ജോസഫ്,
സുനില് സോളമന്, വയലില് ജോര്ജ്, സാലു ജെയിംസ്, ഷാലു, ജോയി, ലാല്ജി,
ജോമി, സോജി, ജെറി, വിഷ്വല് ഡ്രീംസ് എബി എന്നിവരൊക്കെ ചേര്ന്ന്
അമേരിക്കന് മലയാളികളുടെ മനസില് കോറിയിട്ട ആത്മീയ നിര്വൃതിയില് നിന്ന്
പ്രചോദനം ഉള്ക്കൊണ്ട്, 2014-ല് വ്യത്യസ്തമായ മറ്റൊരു സ്റ്റേജ് ഷോയ്ക്ക്
ഒരുങ്ങുകയാണ് ഗില്ബര്ട്ട്. പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന് ദേവസിയുടെ
നേതൃത്വത്തിലാണ് പ്രശസ്തരായ ഗായകര് 2014-ല് അമേരിക്കയിലെത്തുന്നത്. വിവിധ
ഭാഷകളില് സ്വരമഴ തീര്ക്കുന്ന സംഗീതയാത്ര, എന്നെന്നും ഓര്ത്തിരിക്കാന്,
തികച്ചും നൂതനമായ സംഗീതാനുഭവമായിരിക്കുമെന്ന് ഗില്ബര്ട്ട് അറിയിച്ചു.
വിവരങ്ങള്ക്ക് ഗില്ബര്ട്ട് ജോര്ജുകുട്ടി (201)926-7477