ടൊറോന്റോ: കനേഡിയന്‍ മലയാളി അസ്സോസിയേഷന്‍
സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ (കള്‍ഫെസ്റ്റ് 2013)
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആല്‍ഡ്രിന്‍ ജയ്‌സണ്‍ മുണ്ടയ്ക്കലും,
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലാനാ സാറാ ഈപ്പനും വ്യക്തിഗത
ചാമ്പ്യന്‍മാരായി.
മിസ്സിസ്സാഗായിലെ സെന്റ് മാര്‍ട്ടിന്‍ കാത്തലിക്ക് സ്‌ക്കൂളില്‍ നടന്ന
കലോത്സവത്തില്‍, ഇംഗ്ലീഷ് പ്രസംഗം, ഫാന്‍സി ഡ്രസ്, കളറിംഗ്, കഥാരചന
തുടങ്ങിയ ഇനങ്ങളില്‍ സമ്മാനങ്ങള്‍ നേടിയാണ് ആല്‍ഡ്രിന്‍ കലാപ്രതിഭയായത്.
ഡാന്‍സ്, പാട്ട്, ചിത്രരചന തുടങ്ങിയ മത്സരിച്ച 7 ഇനങ്ങളിലും സമ്മാനങ്ങള്‍
നേടിയാണ് അലാന കലാതിലകമായത്. ഇത് രണ്ടാം തവണയാണ് അലാന കലാതിലകപട്ടം
അണിയുന്നത്.
ആല്‍ഡ്രിന്‍ മിസ്സിസ്സാഗായിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌ക്കൂളിലെ ഗ്രേഡ് 6
വിദ്യാര്‍ത്ഥിയാണ്. ഡഫരില്‍ പീല്‍ കാത്തലിക്ക് സ്‌ക്കൂള്‍ അദ്ധ്യാപകനായ
ജയ്‌സണ്‍ മാത്യൂവിന്റേയും ഡിട്രോയിറ്റില്‍ ഫിസിയോതെറാപ്പിസ്റ്റായ അനിമോള്‍
ജോണിന്റേയും ഏകപുത്രനാണ്.
മിസ്സിസ്സാഗായിലെ മക്കിണ്ണന്‍ പബ്ലിക്‌സ് സ്‌ക്കൂളിലെ ഗ്രേഡ് 4
വിദ്യാര്‍ത്ഥിനിയാണ് അലാന. ജറി ഈപ്പനും ഷൈനി ജറിയുമാണ് മാതാപിതാക്കള്‍.
മത്സരവിജയികള്‍ക്ക് ഡഫരിന്‍ പീല്‍ കാത്തലിക്ക് സ്‌ക്കൂള്‍ ബോര്‍ഡ്
ട്രസ്റ്റഇയും സ്‌പോണ്‍സറുമായ തോമസ് കെ. തോമസും മാര്‍ക്ക് ലാന്റ് വുഡ്
കണ്‍വീനിയന്‍സ് ഡയറക്ടറും സ്‌പോണ്‍സറുമായ ജോമി ജോസഫും സമ്മാനങ്ങള്‍ വിതരണം
ചെയ്തു.
അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍, സെക്രട്ടറി ജെന്നീഫര്‍ പ്രസാദ്,
ട്രഷറാര്‍ മാത്യൂ കുതിരവട്ടം, എന്റര്‍റ്റൈന്‍മെന്റ് കണ്‍വീനര്‍മാരായ ജോയി
പൗലോസ്, സന്ധ്യാ മനോജ് എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി.
മുന്‍ പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് മേനോന്‍ കൃതജ്ഞതയും പറഞ്ഞു.
റിപ്പോര്‍ട്ട് : ജയ്‌സണ്‍ മാത്യൂ