ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍
ഭദ്രാസന അസംബ്ലി കൂടുന്നു. ജൂണ്‍ 22 ശനിയാഴ്ച 10 മണിക്ക് ബാള്‍ട്ടിമോര്‍
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ സഖറിയാ
മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിലാണ് അസംബ്ലി
കൂടുന്നത്. ഭദ്രാസനത്തിലെ 51 പള്ളികളില്‍ നിന്നായി നൂറില്‍പ്പരം
പ്രതിനിധികള്‍ പങ്കെടുക്കും. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
നിരീക്ഷകരായും പങ്കെടുക്കുന്നുണ്ട്.
മാര്‍ നിക്കാളോവോസ് മെത്രാപ്പോലീത്താ ഭദ്രാസനത്തിന്റെ അധിപനായതിന് ശേഷം
കൂടുന്ന രണ്ടാമത്തെ അസംബ്ലിയ്ക്കായി ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍
വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.കെ.പി.വറുഗീസിന്റെ
നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അസംബ്ലി നടത്തുന്നതിനാവശ്യമായ
സജ്ജീകരണങ്ങളുമായി ബദ്ധശ്രദ്ധരാണ്.
വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കുക, 2013-2014
വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കുക എന്നിവയുടെ ഭദ്രാസനത്തിന്റെ
ഉന്നമനത്തിനായി കൗണ്‍സില്‍ മുമ്പോട്ട് വെയ്ക്കുന്ന വിവിധ
പ്രോജക്ടുകളെപ്പറ്റിയുള്ള ചര്‍ച്ചകളും അജണ്ടയിലുള്ളതായി ഭദ്രാസന
സെക്രട്ടറി ഫാ.എം.കെ. കുറിയാക്കോസ് അറിയിച്ചു. മാര്‍ ബര്‍ണബാസ് ഹൈസന്‍സ്
സെന്റര്‍, റിട്രീറ്റ് സെന്റര്‍, ആത്മീയ അഭിവൃദ്ധി ഉന്നമിടുന്ന
ആശ്രമം
തുടങ്ങിയവ അജണ്ടയിലുണ്ട്.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന
പ്രതിനിധികള്‍ 10 മണിക്ക് മുമ്പായി എത്തി ബാഡ്ജുകള്‍ വാങ്ങി
ഉപവിഷ്ടരാകേണ്ടതാണെന്ന് ഭദ്രാസന ചാന്‍സറിയില്‍ നിന്നറിയിച്ചു.