Image

പ്രഭുദേവയുടെ ചിത്രത്തില്‍ നയന്‍ നായിക

Published on 19 June, 2013
പ്രഭുദേവയുടെ ചിത്രത്തില്‍ നയന്‍ നായിക
നടനും സംവിധായകനുമായ പ്രഭുദേവയുടെ ചിത്രത്തില്‍ മുന്‍ കാമുകി നയന്‍താര നായികയാകുമെന്ന്‌ റിപ്പോര്‍ട്ട്‌. പ്രഭുദേവ അടുത്തതായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലാണ്‌ നയന്‍ നായികയാരുന്നത്‌. ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാനാണ്‌ ചിത്രത്തില്‍ നായകന്‍. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക എന്നാണ്‌ അറിയുന്നത്‌.

തമിഴിലും തെലുങ്കിലും വന്‍ തിരക്കുള്ള നടിയായിരുന്നപ്പോള്‍ പ്രഭുദേവയുമായുള്ള ബന്ധം നയന്‍സിനെ ഗോസിപ്പു കോളങ്ങളില്‍ നിറച്ചിരുന്നു. എന്നാല്‍ ഇരുവരും ഒന്നിച്ചുതാമസിക്കുകയും ഒടുവില്‍ വിവാഹത്തിനു തൊട്ടുമുന്‍പ്‌ പിരിയുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതോടെ കുറച്ചുകാലം സിനിമ രംഗത്തു നിന്നു വിട്ടുനിന്ന നയന്‍സ്‌ തെലുങ്കുചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയിരിക്കുന്നത്‌. തെലുങ്കില്‍ നാഗാര്‍ജ്ജുനയുടെ നായികയായി ഇറങ്ങാനിരിക്കുന്ന ഗ്രീക്ക്‌ വീരുഡുവാണ്‌ നയന്‍സിന്റെ പുതിയ പടം. നേരത്തെ നയന്‍സും പ്രഭുദേവയും പ്രണയത്തിലായിരുന്ന കാലത്ത്‌ പ്രഭുദേവ ഹിന്ദി യില്‍ എടുത്ത സല്‍മാന്‍ ചിത്രം വാണ്‌ടഡില്‍ നയന്‍സിനെ നായികയാക്കന്‍ പ്രഭുദേവ ശ്രമിച്ചിരുന്നു, എന്നാല്‍ നിര്‍മ്മാതാക്കള്‍ താല്‍പ്പര്യക്കുറവ്‌ പ്രകടിപ്പിച്ചതിനാല്‍ പദ്ധതി വേണ്ടെന്നു വെയ്‌ക്കുകയായിരുന്നു.
പ്രഭുദേവയുടെ ചിത്രത്തില്‍ നയന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക