Image

കെസിഎസ്‌ കളരിക്ക്‌ മലയാളം മിഷന്‍ കേരള അംഗീകാരം നല്‍കി

ഡോ. മുരളീരാജന്‍ Published on 29 September, 2011
കെസിഎസ്‌ കളരിക്ക്‌ മലയാളം മിഷന്‍ കേരള അംഗീകാരം നല്‍കി
വാഷിങ്‌ടണ്‍ ഡിസി: കേരളാ കള്‍ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപൊലീറ്റന്‍ വാഷിങ്‌ടണ്‍ (കെസിഎസ്‌എംഡബ്ല്യു) കഴിഞ്ഞ പത്തുവര്‍ഷമായി വാഷിങ്‌ടണ്‍ ഡിസി, മേരിലാന്‍ഡ്‌, വെര്‍ജീനിയ എന്നിവിടങ്ങളില്‍നിന്നും മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മലയാളി കുട്ടികള്‍ക്കും വേണ്ടി കെസിഎസ്‌ കളരി എന്ന നാമധേയത്തില്‍ മലയാളം ക്ലാസുകള്‍ നടത്തുന്നു. ബീനാ ടോമി, മഞ്‌ജു തേജി എന്നിവരുടെ പ്രവര്‍ത്തനഫലമായി മേരിലാന്‍ഡില്‍ രണ്ടു സെന്ററുകളിലും വെര്‍ജീനിയയില്‍ ഒരു സെന്ററിലും മലയാള പഠന ക്ലാസുകള്‍ തുടര്‍ച്ചയായി എല്ലാ വാരാന്ത്യത്തിലും നടത്തുന്നുണ്ട്‌.

കെസിഎസ്‌ കളരി എന്ന സംരംഭത്തിന്‌ കേരള സര്‍ക്കാരിന്റെ അംഗീകാരവും അഭിനന്ദനവും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെസിഎസിന്‌ കത്തില്‍ കൂടി എഴുതി അറിയിച്ചു. പ്രഖ്യാപനം `വാര്‍ത്ത എന്ന കെസിഎസിന്റെ സ്‌മരണിക പ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായിഇന്ത്യന്‍ എംബസി വാഷിങ്‌ടണിലെ ഇക്കണോമിക്‌ അഫയേഴ്‌സ്‌ മിനിസ്‌റ്റര്‍ സെന്തില്‍ പങ്കെടുത്തു.

വാര്‍ത്ത സ്‌മരണികയുടെ പ്രകാശനം നടത്തിയത്‌ ഇന്ത്യന്‍ എംബസി വാഷിങ്‌ടണിലെ കമ്യൂണിറ്റി ഡവലപ്‌മെന്റ്‌ ഓഫിസറായ ആരതികൃഷ്‌ണ ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www .kcsmw.org
കെസിഎസ്‌ കളരിക്ക്‌ മലയാളം മിഷന്‍ കേരള അംഗീകാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക