നടി കാവ്യാ മാധവനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ഓര്‍ഡിനറി, ത്രീ ഡോട്‌സ്
എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുഗീത് സംവിധാനം ചെയ്യുന്ന `ഒന്നും മിണ്ടാതെ' എന്ന
സിനിമയിലാണ് ഈ ജോഡികള്‍ വീണ്ടുമെത്തുന്നത്. ബിജു മേനോന്‍ ഒരു കൃഷി ഓഫീസറുടെ
വേഷത്തിലാണ് എത്തുന്നത്. ബിജുവിന്റെ ഭാര്യയും ആറു വയസുള്ള കുഞ്ഞിന്റെ
അമ്മയുമായാണ് കാവ്യ വേഷമിടുന്നത്. ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി
ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട്
പോകുന്നത്.
രാജേഷ് രാഘവന്റെ കഥയാണ് സുഗിത് സിനിമയാക്കുന്നത്. നവംബറില്‍
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.