Image

മലയാള പുസ്‌തകങ്ങള്‍ക്കായി അമേരിക്കയില്‍ പ്രസാധക വിഭാഗം

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2013
മലയാള പുസ്‌തകങ്ങള്‍ക്കായി അമേരിക്കയില്‍ പ്രസാധക വിഭാഗം
വാഷിങ്‌ടണ്‍: പത്രങ്ങള്‍ക്കും മാസികകള്‍ക്കും പിന്നാലെ അമേരിക്കയില്‍ മലയാള പുസ്‌തകങ്ങല്‍ക്കായി പ്രസിദ്ധീകരണ വിഭാഗവും. ഒരുകുട്ടം യുവാക്കളുടെ നേതൃത്വത്തില്‍ വാഷിങ്‌ടണ്‍ കേന്ദ്രീകരിച്ചാണ്‌ വിവേകോദയം പബ്‌ളീഷിംങ്‌ ഹൗസ്‌ എന്ന പേരില്‍ പ്രസിദ്ധീകരണരംഗത്ത്‌ പുതിയൊരു കാല്‍വെപ്പ്‌ നടത്തുന്നത്‌. ഇത്തരമൊരു സംരംഭം അമേരിക്കയിലാദ്യമാണെന്ന്‌ വിവേകോദയം ഡയറക്‌ടര്‍ രതീഷ്‌ നായര്‍ പറഞ്ഞു.

എല്ലാ പ്രവാസികളെയും പോലെ സംസ്‌ക്കാരത്തോടൊപ്പം ഭാഷയേയും സാഹിത്യത്തേയും കുടെകൊണ്ടുനടക്കുന്നവരാണ്‌ അമേരിക്കയിലെത്തിയ മലയാളികളും. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും മാസികകളും തന്നെ ഇതിനു തെളിവ്‌. ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്‌ ഇതില്‍ പലതും. ഇവയ്‌ക്കെല്ലാം നല്ല വായനക്കാരുള്ളത്‌ ടെലിവിഷനുകളുടെ അതിപ്രസരണത്തിനിടയിലും വായന മരിച്ചിട്ടില്ല എന്ന്‌ വ്യക്തമാക്കുന്നു.

വായനക്കാര്‍ എന്നതിലുപരി മികച്ച രചയിതാക്കളും നമുക്കിടയിലുണ്ട്‌. പലരുടേയും പുസ്‌തകങ്ങള്‍ പ്രമുഖ പ്രസാധകര്‍ പുറത്തിറക്കിയിട്ടുമുണ്ട്‌. എന്നാല്‍ പൊതുവെ പ്രസദ്ധീകരണത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ്‌ പ്രവാസി മലയാളികളില്‍ ഏറെയും. ഈ സാഹചര്യത്തിലാണ്‌ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരു പ്രസദ്ധീകരണ വിഭാഗം ആരംഭിക്കുന്നത്‌.രതീഷ്‌ നായര്‍ പറഞ്ഞു.

ജൂലൈ നാലിന്‌ മാധ്യമപ്രവര്‍ത്തകന്‍ പി ശ്രീകുമാറിന്റെ `അമേരിക്ക: കാഴ്‌ച്ചക്കപ്പുറം' എന്ന യാത്രാവിവരണപുസ്‌തകം പ്രസിദ്ധീകരിച്ചുകൊണ്ടാകും വിവേകോദയം പബ്‌ളീഷിംങ്‌ ഹൗസിന്റെ തുടക്കം.
മലയാള പുസ്‌തകങ്ങള്‍ക്കായി അമേരിക്കയില്‍ പ്രസാധക വിഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക