Image

ഡാളസ്‌ മാര്‍ത്തോമാ ഫെസ്റ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 29 September, 2011
ഡാളസ്‌ മാര്‍ത്തോമാ ഫെസ്റ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌
ഡാളസ്‌: മാര്‍ത്തോമാചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌) ഇടവകയുടെ ആഭിമുഖ്യത്തില്‍വര്‍ഷം  നടത്തിവരാറുള്ള മാര്‍ത്തോമാ ഫെസ്റ്റ്‌ ഒക്‌ടോബര്‍ഒന്നിന്‌ നടത്തപ്പെടുന്നു. ഇന്ത്യയിലും അമേരിക്കയിലും, മെക്‌സിക്കോയിലും ഇടവക ഏറ്റെടുത്തുചെയ്യുന്ന വിവിധ സുവിശേഷവേലയ്‌ക്കു ആവശ്യമായ പണംസമാഹരിക്കുക എന്ന ലക്ഷ്യത്തോടെആരംഭിച്ച മാര്‍ത്തോമാഫെസ്റ്റ്‌ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. .

മാര്‍ത്തോമാസഭയുടെ കാസര്‍ഗോട്‌ ബധിരമൂകവിദ്യാലയത്തിലെ കുട്ടികള്‍ക്കു താമസിക്കുവാനുള്ള ഹോസ്റ്റല്‍ പണിയുവാനും, അവര്‍ക്കു സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുവാനും ഇതിനോടകംമാര്‍ത്തോമാഫെസ്റ്റ്‌സഹായകരമായിട്ടുണ്‌ട്‌.

ഇപ്പോള്‍ഇടവകഏറ്റെടുത്തു നടത്തുന്ന തിരുവനന്തപുരം ഭദ്രാസനത്തിന്റെചുമതലയിലുള്ളഎച്ച്‌.ഐ.വി ബാധിധര്‍ക്കായുള്ളു സ്‌നേഹതീരം മിഷന്‍, അടൂര്‍ ഭദ്രാസനത്തിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള എം.സി.ആര്‍.ഡി , മെക്‌സിക്കോ മിഷന്‍, നേററീവ്‌ അമേരിക്കന്‍ മിഷന്‍, നേബര്‍ഹുഡ്‌ മിഷന്‍, മുതലായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മാര്‍ത്തോമാ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന പണം ചിലവഴിക്കുന്നത്‌.

ഒക്‌ടോബര്‍ഒന്ന്‌ ശനിയാഴ്‌ച്ച 2:30 ന്‌ തുടങ്ങുന്ന മാര്‍ത്തോമാഫെസ്റ്റ്‌മേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബമായി വന്ന്‌ ആനന്ദിക്കുവാനുള്ള അവസരംഉണ്‌ടാകും. അനേകം കേരളീയവിഭവങ്ങളും വിവിധകലാപരിപാടികളും മാര്‍ത്തോമാ ഫെസ്റ്റിന്റെ പ്രത്യേകതയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനര്‍ തോമസ്‌ സ്‌ക്കറിയ (സാബു)യുമായിബന്ധപ്പെടുക. ഫോണ്‍ 972 896 9866
ഡാളസ്‌ മാര്‍ത്തോമാ ഫെസ്റ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക