രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം
യുവജനങ്ങള്‍ക്കായി ജൂലൈ 15 മുതല്‍ 25 വരെ മിഷന് ട്രിപ്പ് ക്രമീകരിക്കുന്നു.
മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പൗരാണിക ചരിത്രവും സുവിശേഷദര്‍ശനവും
മനസിലാക്കുന്നതിനും യുവജനങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സുവിശേഷ
പ്രവര്‍ത്തനങ്ങളിലും പുതിയ അവബോധം നല്കുന്നതിനുമാണ് ഈ മിഷന് യാത്ര
ക്രമീകരിച്ചിരിക്കുന്നത്.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള
യുവജനങ്ങള്‍ അടങ്ങുന്ന സംഘം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. വര്‍ഗീസ് മണലൂര്‍,
അനിതാ സുജിത് എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്നാട്ടിലെ
പൊള്ളാച്ചിയിലുമുള്ള മിഷന് ഫീല്‍ഡുകള്‍, തെക്കന്‍ തിരുവിതാംകൂറിലെ മഞ്ഞലാമൂട്
സ്നേഹതീരം, പേയാട് ഡീ അഡിക്ഷന് സെന്റര്‍, കാട്ടാക്കട വൃദ്ധസദനം എന്നീ
സ്ഥാപനങ്ങളും സന്ദര്‍ശിക്കും.