Image

ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മാതാവ് കുഞ്ഞമ്മ മേരി ജോര്‍ജ് നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 June, 2013
ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മാതാവ് കുഞ്ഞമ്മ മേരി ജോര്‍ജ് നിര്യാതയായി
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മാതാവും, കായംകുളത്ത് കല്ലുംമൂട്ടില്‍ ഒ. ജോര്‍ജിന്റെ ഭാര്യയുമായ കുഞ്ഞമ്മ മേരി ജോര്‍ജ് (88) കായംകുളത്ത് നിര്യാതയായി. പത്തിച്ചിറ പൂവണ്ണാല്‍ കുടുംബാംഗമാണ്.

സംസ്കാരം ജൂണ്‍ 24-ന് തിങ്കളാഴ്ച കായംകുളം കദീശാ പള്ളിയില്‍ നടക്കും.

മക്കള്‍: തമ്പാച്ചന്‍, ഫാ. ദാനിയേല്‍, ബാബു, പൊന്നച്ചന്‍, കുഞ്ഞുമോന്‍, മോളമ്മ, ഉഷ, ഷാജി, ഷീജ.

മരുമക്കള്‍: സൂസമ്മ, അനിത, വല്‍സമ്മ, ലിസി, മേഴ്‌സി, ബേബിച്ചന്‍, ജോയി, സിബി, റെജി.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, മാര്‍ത്തമറിയം വനിതാ സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അനുശോചനം അറിയിച്ചു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മാതാവ് കുഞ്ഞമ്മ മേരി ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക