ഫിലാഡല്‍ഫിയ: ചെറുപ്പം മുതല്‍
ക്രിസ്തുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും, ക്രിസ്തീയമായി കുട്ടികളുടെ
മാനസീക വളര്‍ച്ചയ്ക്കും, സഭയുടെയും, സമൂഹത്തിന്റെയും പുരോഗമനത്തിനുമായി
എല്ലാ വര്‍ഷവും നടത്തി വരാറുള്ള വെക്കേഷന് ബൈബിള്‍ സ്ക്കൂള് പതിവു പോലെ
ജൂണ്‍ 27, 28, 29 തീയതികളില്‍( വ്യാഴം, വെള്ളി, ശനി) സെന്റ് പീറ്റേഴ്സ്
കത്തീഡ്രല്‍ സണ്‍ഡേ സ്ക്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍
നടത്തുന്നതാണ്. ഈ വര്‍ഷത്തെ വി.ബി.എസ് തീം “സണ്‍ വെസ്റ്റ് റൗണ്ട് അപ്”
എന്നാണ്. പ്രീ- കിന്റെര്‍ ഗാര്‍ട്ടണ്‍(4 വയസ്സ്) മുതല്‍ പത്താം ക്ലാസ്
വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10
മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം. എല്ലാ ദിവസവും കുട്ടികള്‍ക്കുള്ള
ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
വി.ബി.എസ്. സമാപനചടങ്ങ് 29-#ാ#ം തീയതി ശനിയാഴ്ച 5.00PM നാണ് നടത്തുന്നത്.
ഫിലാഡല്‍ഫിയായിലും, പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഈ
വെക്കേഷന് ബൈബിള്‍ സ്ക്കൂളിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോയി ജോണ്‍(വികാരി)-609 306 0180,
സൂസന്
മാത്യൂ(ഹെഡ്മിസ്ട്രസ്)-267-912- 7904,
ആശാ തോമസ് (അസി.ഹെഡ്മിസ്ട്രസ്) -732-
982- 7713
പള്ളിയുടെ അഡ്രസ്
St. Peters Syriac Cathedral,
9946 Haldsman Ave,
Philadelphia PA-19115
വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയാ