Image

അമേരിക്കന്‍ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റിന്റെ ആദ്യ നവ വൈദീകന്‍

മോഹന്‍ വറുഗീസ് Published on 20 June, 2013
അമേരിക്കന്‍ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റിന്റെ ആദ്യ നവ വൈദീകന്‍
ന്യൂയോര്‍ക്ക് : മലങ്കര കാത്തോലിക്കാ സഭയിലെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ ആദ്യ വൈദീകന്‍ മൈക്കിള്‍ ഇടത്തില്‍ ജൂലൈ ആറാം തീയതി അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയോസ് തിരുമേനിയുടെ കൈവയ്പ്പ് കിട്ടി വൈദീക ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. ഫിലാഡല്‍ഫിയായിലെ സെന്റ് ജൂഡ് ഇടവകാംഗങ്ങളായ ശ്രീ ഫിലിപ്പോസ് ഇടത്തിലിന്റേയും രാജമ്മ ഇടത്തിലിന്റേയും മകനായ മൈക്കിള്‍ ഫിലിപ്പോസ് ഇടത്തില്‍ ഏതെങ്കിലുമൊരു ഭാരതീയ പാരമ്പര്യമുള്ള കാത്തോലിക്കാ സഭയില്‍ നിന്നു അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് വൈദീകനാകുന്ന ആദ്യ വ്യക്തികൂടിയാണ്. രണ്ടായിരത്തി പതിമൂന്ന് ജൂലൈ ആറാം തീയതി രാവിലെ ഒന്‍പത് മണിക്ക് ഫിലാഡല്‍ഫിയായിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഔവന്‍ ലേഡി ഓഫ് ചെസ്റ്റോകോവയിലെ മനോഹരമായ ദേവാലയത്തില്‍ വച്ച് എക്‌സാര്‍ക്കേറ്റ് മേലദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്തയാല്‍ പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നത്. രാവിലെ ഒന്‍പത് മണിക്ക് അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയോസ് മെത്രാപോലീത്തയ്ക്കും മറ്റ് മെത്രാപ്പോലീത്തമാര്‍ക്കും, വൈദീകര്‍ക്കും സ്വീകരണം. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും, വൈദീകപട്ട ശുശ്രൂഷക്കും അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയൂസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.

ഹന്റ്‌റിഗ്റ്റണ്‍ ഇമ്മാക്കുലേറ്റ് കണ്‍സഫഷന്‍ സെമിനാരിയില്‍ നിന്നും 2013 മെയ് 27-#ാ#ം തീയതി ഡിക്കന്‍ മൈക്കിള്‍ ഇടത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഈ ബിരുദം നാലു വര്‍ഷത്തെ തിയോളജിക്കല്‍ പഠനം നടത്തിയതിന്റെ ഫലമാണ്. ഇതു കൂടാതെ മൈക്കിള്‍ മലങ്കര മേജര്‍ സെമിനാരി, തിരുവനന്തപുരത്ത് പഠനം നടത്തി.

മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തന്ന സമ്മാനമായി ഇതിനെ കാണുന്നു. ഇനിയും അനേകം വൈദീകരും സന്യസ്തരും ആകാന്‍ മൈക്കിളിന്റെ മാതൃക പ്രചോദനമാകും.
അമേരിക്കന്‍ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റിന്റെ ആദ്യ നവ വൈദീകന്‍
അമേരിക്കന്‍ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റിന്റെ ആദ്യ നവ വൈദീകന്‍

Dn.Michael

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക