Image

മോണോറെയില്‍ ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍

Published on 20 June, 2013
മോണോറെയില്‍ ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും മോണോറെയില്‍ പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചു. രണ്ടിടത്തും ഒരുമിച്ച് ആറേഴുമാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ അറിയിച്ചു. രണ്ടിടത്തും ആദ്യഘട്ടം മൂന്നുമാസത്തിനകം പൂര്‍ത്തിയാവും. സ്ഥലമേറ്റെടുക്കാനുള്ളതിനാല്‍ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാവാന്‍ രണ്ടുവര്‍ഷംകൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി ശശിതരൂര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കേരള മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി.ഹരികേഷും ഡി.എം.ആര്‍.സി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ എസ്.ഡി.ശര്‍മയും കരാര്‍ കൈമാറി. കേരളത്തിന്റ ഈ സ്വപ്നപദ്ധതികള്‍ ശ്രീധരന്റെ പങ്കാളിത്തത്തിലും നേതൃത്വത്തിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക