Image

`ഇന്‍ ദി ലാന്‍ഡ്‌ ഓഫ്‌ ജീസസ്‌' എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
`ഇന്‍ ദി ലാന്‍ഡ്‌ ഓഫ്‌ ജീസസ്‌' എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്‌തു
ഷിക്കാഗോ: അമേരിക്കന്‍ മലയാളി റോയി ഷിക്കാഗോ (റവ.ഡോ. മാത്യു പി. ഇടിക്കുള) രചിച്ച `In the of Jesus' അഥവാ `വിശുദ്ധ നാട്ടില്‍ നിന്ന്‌' എന്ന യാത്രാപഠന ഗ്രന്ഥം പ്രകാശനം ചെയ്‌തു.

മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ട പുസ്‌തക പ്രകാശന സമ്മേളനത്തില്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. കുര്യന്‍ തോമസ്‌ അധ്യക്ഷതവഹിച്ചു. റൈറ്റ്‌ റവ.ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ തിരുമേനി പുസ്‌തകത്തിന്റെ ആദ്യപ്രതി സ്ഥാപക പ്രിന്‍സിപ്പല്‍ പ്രൊഫ. റവ. കെ.സി. മാത്യു അച്ചന്‌ നല്‌കി പ്രകാശനം ചെയ്‌തു. പ്രൊഫ. വി.സി. ജോണ്‍ ആശംസാ പ്രസംഗം നടത്തി. റവ.ഡോ. മാത്യു പി. ഇടിക്കുള സദസ്യര്‍ക്ക്‌ പുസ്‌തകത്തെ പരിചയപ്പെടുത്തി പ്രഭാഷണം നടത്തി. അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമടക്കം ഒട്ടനവധി വിശിഷ്‌ട വ്യക്തികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

`In the of Jesus' എന്ന യാത്രാ പഠന ഗ്രന്ഥം മതപരമായും, ചരിത്രപരമായും, സാമൂഹ്യപരമായും വിശുദ്ധ നാടിനെ കുറിച്ച്‌ ഒട്ടനവധി ചരിത്ര സത്യങ്ങള്‍ അടങ്ങിയ ഒന്നാണ്‌.

വിശുദ്ധ നാട്‌ സന്ദര്‍ശിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമായ ഈ ഗ്രന്ഥം വിശുദ്ധ നാട്ടിലെ വിവിധ സ്ഥലങ്ങളുടെ പ്രാധാന്യവും അതിനോടുള്ള വേദപുസ്‌തക പരാമര്‍ശങ്ങളുമടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ യാത്രാപഠന സഹായിയാണ്‌.

ഐ.എസ്‌.പി.സി.കെ ഡല്‍ഹി ആണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍. വില: 8 ഡോളര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 630 986 1195 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റവ. ഡോ. മാത്യു പി. ഇടിക്കുള (റോയി ഷിക്കാഗോ) എഴുതിയ Captive of Culture' എന്ന ഗ്രന്ഥം കഴിഞ്ഞവര്‍ഷമാണ്‌ പ്രസിദ്ധീകരിച്ചത്‌. ഐ.എസ്‌.പി.സി.കെ പ്രസിദ്ധീകരണം ചെയ്‌ത ഈ ഗ്രന്ഥത്തിന്റെ വില 10 ഡോളറാണ്‌.
`ഇന്‍ ദി ലാന്‍ഡ്‌ ഓഫ്‌ ജീസസ്‌' എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക