Image

ബിസിനസ്‌ സമൂഹവും കേരള ഗവണ്‍മെന്റുമായി സഹകരണത്തിന്‌ നേതൃത്വം നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
ബിസിനസ്‌ സമൂഹവും കേരള ഗവണ്‍മെന്റുമായി സഹകരണത്തിന്‌ നേതൃത്വം നല്‍കും
ന്യൂജേഴ്‌സി: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, ന്യൂജേഴ്‌സിയില്‍ വെച്ച്‌ ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്‌ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ അമേരിക്കയിലെ മലയാളി ബിസിനസ്‌ സമൂഹവും, കേരളാ ഗവണ്‍മെന്റുമായി വിവിധ തലങ്ങളില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും, ചേംബറിലെ നിരവധി അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുള്ള സഹകരണത്തിന്‌ നേതൃത്വം നല്‍കുമെന്ന്‌ അറിയിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ റോയ്‌ എണ്ണശ്ശേരില്‍ അധ്യക്ഷതവഹിച്ച സ്വീകരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിന്‍സ്‌ മോന്‍ സക്കറിയ സ്വാഗതവും, ട്രഷറര്‍ പോള്‍ കറുകപ്പള്ളില്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ഐസക്ക്‌, വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം, ജോയിന്റ്‌ സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, ജോയിന്റ്‌ ട്രഷറര്‍ രാജു സക്കറിയ, ടി.എസ്‌. ചാക്കോ, സുധാ കര്‍ത്താ, റവ.ഫാ.ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളില്‍, ജോസ്‌ ജേക്കബ്‌, ഇന്നസെന്റ്‌ ഉലഹന്നാന്‍, റെജി ജോര്‍ജ്‌, ഡോ. എ.കെ.ബി പിള്ള, രാജു പള്ളത്ത്‌, അനിയന്‍ ജോര്‍ജ്‌, ഷാജി ആലപ്പാട്ട്‌, ദേവസി പാലാട്ടി, ജോസ്‌ കുര്യപ്പുറം, ഫിലിപ്പ്‌ മഠത്തില്‍, മധു കൊട്ടാരക്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. തദവസരത്തില്‍ പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജിന്‍സ്‌ മോന്‍ സക്കറിയ അറിയിച്ചതാണിത്‌.
ബിസിനസ്‌ സമൂഹവും കേരള ഗവണ്‍മെന്റുമായി സഹകരണത്തിന്‌ നേതൃത്വം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക