Image

ആതുരസേവന പാതയില്‍ മലയാളി നഴ്‌സുമാര്‍ മുന്‍നിരയില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 June, 2013
ആതുരസേവന പാതയില്‍ മലയാളി നഴ്‌സുമാര്‍ മുന്‍നിരയില്‍
ന്യൂയോര്‍ക്ക്‌: റോക്‌ ലാന്റ്‌ കൗണ്ടി നഴ്‌സസ്‌ ഡേ നയാക്ക്‌ കോളേജില്‍ വെച്ച്‌ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച്‌ നാല്‌ നഴ്‌സുമാര്‍ക്ക്‌ `നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌' നല്‍കി ആദരിച്ചതില്‍ മൂന്നു പേര്‍ മലയാളികളായിരുന്നു.

ഗുഡ്‌ സമരിറ്റന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന മരീന ജോണ്‍സണ്‍, റോക്‌ ലാന്റ്‌ സൈക്കിയാട്രിക്‌ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന ലാലു ജോര്‍ജ്‌, ഹെലന്‍ഹെയ്‌സില്‍ ജോലി ചെയ്യുന്ന മിരിയാ പ്രസാദ്‌-ഫിലിപ്പ്‌ എന്നിവരാണ്‌ ഈ വര്‍ഷം റോക്‌ ലാന്റ്‌ കൗണ്ടിയിലെ നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നേടിയത്‌.

ആത്മാര്‍ത്ഥതയോടെ, ചുമതലയോടെ, അനുകമ്പയോടെ, സന്തോഷത്തോടെ, സ്‌നേഹത്തോടെ നിസ്വാര്‍ത്ഥസേവനം കാഴ്‌ചവെച്ചതിനാണ്‌ ഇവര്‍ അവാര്‍ഡിന്‌ അര്‍ഹരായതെന്ന്‌ മുന്‍ അവാര്‍ഡ്‌ ജേതാവും റോക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോള്‍ തന്റെ അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.
ആതുരസേവന പാതയില്‍ മലയാളി നഴ്‌സുമാര്‍ മുന്‍നിരയില്‍
Join WhatsApp News
Anna Muttatth 2013-06-23 15:24:48
Congratulations to our nurses on their great recognition, especially Lalu George! I knew Lalu when I worked with her at Rockland Psych Hospital (Electroconvulsive treatment department). She was very knowledgeable and compassionate to our hospital's most vulnerable patients. I'm happy to hear that she received this reward.
CONGRATULATIONS Lalu.
From Anna,
Former ECT Coordinator, at Rockland Psych Center.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക