Image

സൂര്യയുടെ സിങ്കം-2 ഉടന്‍

Published on 24 June, 2013
സൂര്യയുടെ സിങ്കം-2 ഉടന്‍
പ്രശസ്‌ത തമിഴ്‌ സംവിധായകന്‍ ഹരി ഒരുക്കുന്ന സിങ്കം-2 ജൂണ്‍ 28ന്‌ പ്രദര്‍ശനത്തിനെത്തുന്നു. ശ്രീകാളീശ്വരി റിലീസാണ്‌ ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ദൊരൈസിങ്കമെന്ന പോലീസ്‌ കമ്മീഷണറുടെ വേഷം സൂര്യയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും എന്നാണ്‌ ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെ പ്രതീ ക്ഷ.ചടുലമായ ആക്ഷന്‍ രംഗങ്ങളും വിദേശത്ത്‌ ചിത്രീകരിച്ച ഗാനങ്ങളുമാണ്‌ ചിത്രത്തി െഹൈലൈറ്റ്‌. അനുഷ്‌ക്കയും ഹന്‍സികയുമാണ്‌ നായികമാര്‍. ഇവര്‍ക്കൊപ്പം റഹ്മാന്‍, നാസര്‍, വിവേക്‌, സന്താനം തുടങ്ങിയവരും വേഷമിടുന്നു.

ദേവിശ്രീ പ്രസാദിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. മെയ്‌മാസം ചെന്നൈയില്‍ നടന്ന താരനിബിഡമായ ചടങ്ങില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ റിലീസ്‌.

പ്രിന്‍സ്‌ മൂവീസിന്റെ ബാനറില്‍ ലക്ഷ്‌മണ്‍കുമാര്‍ നിര്‍മ്മിച്ച്‌ ഹരി സംവിധാനം ചെയ്‌ത സിങ്കം-2 സമീപകാലത്തെ ബിഗ്‌ബജറ്റ്‌ തമിഴ്‌ ചിത്രമാണ്‌. -എം.വി.ശ്രീജിത്ത്‌
സൂര്യയുടെ സിങ്കം-2 ഉടന്‍സൂര്യയുടെ സിങ്കം-2 ഉടന്‍സൂര്യയുടെ സിങ്കം-2 ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക