Image

മാഞ്ചസ്‌റ്ററില്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 30 September, 2011
മാഞ്ചസ്‌റ്ററില്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു
മാഞ്ചസ്‌റ്റര്‍: ഇക്കഴിഞ്ഞ ജിസിഎസ്‌ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്‌ഥമാക്കിയ കുട്ടികള്‍ക്ക്‌ മാഞ്ചസ്‌റ്റിന്റെ സ്‌നേഹാദരം. ഐഡിയ സ്‌റ്റാര്‍ സിങ്ങേഴ്‌സും അനൂപ്‌ ശങ്കറും ചേര്‍ന്നവതരിപ്പിച്ച പൊന്നോണം 2011 എന്ന പരിപാടിയിലാണ്‌ വിജയികളെ ആദരിച്ചത്‌.

പന്ത്രണ്ട്‌ എ സ്‌കോറുകള്‍ നേടി മാഞ്ചസ്‌റ്ററിന്റെ താരമായ ഡോ. നവാസിന്റെ മകന്‍ ഷിനാസ്‌, പത്ത്‌ എ സ്‌കോറുകള്‍ നേടിയ ബാബു ജോസഫിന്റെ മകന്‍ എമില്‍, ഒന്‍പത്‌ എ സ്‌കോറുകള്‍ നേടിയ റെജി മഠത്തിലേട്ടിന്റെ മകള്‍ സാന്ദ്ര മഠത്തിലേട്ട്‌ എന്നിവരെ ചടങ്ങില്‍ ട്രോഫികളും കാഷ്‌ അവാര്‍ഡുകളും നല്‍കി ആദരിച്ചു.അനൂപ്‌ ശങ്കര്‍, പ്രീതി വാരിയര്‍, റോഷന്‍, സീമ തുടങ്ങിയവര്‍ വിജയികള്‍ക്ക്‌ ഉപഹാരങ്ങള്‍ കൈമാറി.
മാഞ്ചസ്‌റ്ററില്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക