Image

സുഡാനില്‍ കേരള കള്‍ച്ചറല്‍ ആക്‌ടിവിറ്റി സെന്ററിന്റെ ഓണം ആഘോഷിച്ചു

ഡോ. ജി.കെ. വിജു Published on 30 September, 2011
സുഡാനില്‍ കേരള കള്‍ച്ചറല്‍ ആക്‌ടിവിറ്റി സെന്ററിന്റെ ഓണം ആഘോഷിച്ചു
കാര്‍ത്തൂം: കേരള കള്‍ച്ചറല്‍ ആക്‌ടിവിറ്റി സെന്ററിന്റെ (കെസിഎ) ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ ഒന്‍പതിന്‌ സെന്റ്‌ ഫ്രാന്‍സിസ്‌ സ്‌കൂളില്‍ ഓണം - ഈദ്‌ ഫെസ്‌റ്റിവല്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി. കെസിഎയുടെ പത്തു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓണാഘോഷ പരിപാടിയായിരുന്നു ഇത്‌. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള കലാപരിപാടി ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി. രണ്ടര മണിക്കൂര്‍ നീണ്ട സ്‌റ്റേജ്‌ ഷോയില്‍ കേരളീയ പൈതൃകം നിറഞ്ഞ കലാപരിപാടികള്‍ക്ക്‌ പുറമെ ഇന്തോനേഷ്യന്‍ - സുഡാനീസ്‌ - ഏത്യോപ്യന്‍ പ്രോഗ്രാമുകളും ആഘോഷങ്ങള്‍ക്ക്‌ നിറമേകി. പൂക്കളവും ആര്‍പ്പുവിളികളുമായി ഓണത്തപ്പനെ വരവേറ്റു. കെസിഎ പ്രസിഡന്റ്‌ വിജയന്‍ നായര്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന്‌ സുഡാനിലെ ഇന്ത്യന്‍ അംബാസഡര്‍ എ.കെ. പാന്ഥെ, സുഡാനീസ്‌ മുന്‍ മന്ത്രി അബ്‌ദുല്‍ ബാസിത്‌ അബ്‌ദുല്‍ മജീദ്‌, ഓംടുര്‍മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ ഡോ. അനില്‍ മിതാനി, ഇന്‍ഡോ- സുഡാനീസ്‌ ഫ്രണ്ട്‌ഷിപ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌്‌്‌ യുസ്രി ഭുരായ്‌, ഹോം സ്‌കൂള്‍ ഡയറക്‌ടര്‍ ശ്ലീല ഖൈര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ്‌ ഫ്രാന്‍സിസ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ മഡോണ കെസിഎയുടെ ഓണം മാഗസിന്‍ ഗാലക്‌സി പ്രകാശനം ചെയ്‌തു. ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.
സുഡാനില്‍ കേരള കള്‍ച്ചറല്‍ ആക്‌ടിവിറ്റി സെന്ററിന്റെ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക