Image

വിയന്നയില്‍ വാര്‍മഴവില്ല്‌ നാടകം അരങ്ങേറി

ജോജോ പാറയ്‌ക്കല്‍ Published on 30 September, 2011
വിയന്നയില്‍ വാര്‍മഴവില്ല്‌ നാടകം അരങ്ങേറി
വിയന്ന: പുതുമയാര്‍ന്ന ആവിഷ്‌കാരവും മികച്ച രംഗസജ്‌ജീകരണവും ലളിതമായ കഥയും തന്‍മയത്വമാര്‍ന്ന അഭിനയചാതുരിയും കൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കി `വാര്‍മഴവില്ല്‌ എന്ന നാടകം വിയന്നയില്‍ അവതരിപ്പിച്ചു. കേരള സമാജത്തിന്റെ ഓണാഘോഷ സമാപന സമ്മേളനത്തിലാണ്‌ നാടകം അരങ്ങേറിയത്‌. നാടകത്തിന്റെ രചനയും സംവിധാനവും ജാക്‌സണ്‍ പുല്ലേലി നിര്‍വഹിച്ചു. യൂറോപ്പിലെ മികച്ച നാടക പ്രതിഭയായ ജാക്‌സണ്‍ വിയന്നയില്‍ യുഎന്‍ ഉദ്യോഗസ്‌ഥനാണ്‌.

പാപ്പച്ചന്‍ പുന്നയ്‌ക്കല്‍, അഗസ്‌റ്റിന്‍ മംഗലത്ത്‌, ജോസ്‌ ഓണാട്ട്‌, ജാനെറ്റ്‌ സാജു, എബി കുരുട്ടുപറമ്പില്‍, വില്‍സണ്‍ പോളയ്‌ക്കല്‍, സ്‌റ്റെഫി സ്രാമ്പിക്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. കൂടാതെ അന്‍പതോളം പേര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നൃത്താവിഷ്‌കാരങ്ങള്‍ക്ക്‌ ടാനിയ മുളയ്‌ക്കല്‍, മെറിന്‍ അറത്തില്‍, ലീന മരങ്ങാട്ടില്‍, റോഷന്‍ പുത്തന്‍കളം എന്നിവര്‍ നേതൃത്വം നല്‍കി. സിറിയക്‌ ചെറുകാട്‌, ഷാജു ചിറ്റിലപ്പള്ളി, ടിജി കോയിത്തറ, ടോം അറത്തില്‍, ജോസഫ്‌ പുത്തന്‍കളം, റോയി പറത്താഴം, പ്രസാദ്‌ മുകളേല്‍, സ്വിറ്റ്‌സര്‍ലന്റിലെ ഭാരതീയ നൃത്തകലാലയം എന്നിവര്‍ നാടകത്തിന്‌ സാങ്കേതിക സഹായം നല്‍കി.
വിയന്നയില്‍ വാര്‍മഴവില്ല്‌ നാടകം അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക