Image

ഡബ്ല്യുഎംസി ദുബായ്‌ പ്രോവിന്‍സ്‌ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍

Published on 30 September, 2011
ഡബ്ല്യുഎംസി ദുബായ്‌ പ്രോവിന്‍സ്‌ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍
ദുബായ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ദുബായ്‌ പ്രോവിന്‍സ്‌ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്‌ഘാടനം ചെയ്‌തു. സംഘടനകള്‍ മനുഷ്യനന്മയ്‌ക്ക്‌ ഉതകേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ തോമസ്‌ കോരത്ത്‌ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ മുക്കാട്ട്‌, ഉപദേശക സമിതിയംഗം നിയാസ്‌ അലി, വൈസ്‌ പ്രസിഡന്റ്‌ ശശി നായര്‍, മിഡില്‍ ഈസ്‌റ്റ്‌ വൈസ്‌ ചെയര്‍മാന്‍ എ.കെ.അബ്‌ദുല്‍ കലാം, ഡേവിസ്‌ മണവാളന്‍, ലിജു മാത്യു, ബൈജു ജോര്‍ജ്‌, സാജന്‍ വേളൂര്‍, ചാള്‍സ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പുതിയ അംഗങ്ങള്‍ സ്‌ഥാനമേറ്റു. ഉസ്‌മാന്‍ തലശേരിയുടെ ഗസല്‍ സന്ധ്യയുമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക