Image

കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്കും, ഈജിപ്‌തുകാര്‍ക്ക്‌ വിസാ നിയന്ത്രണം

Published on 30 September, 2011
കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്കും, ഈജിപ്‌തുകാര്‍ക്ക്‌ വിസാ നിയന്ത്രണം
കുവൈറ്റ്‌ സിറ്റി: ഇന്ത്യ, ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ വിസാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ്‌ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌.

ഇക്കാര്യത്തില്‍ ഏറക്കുറെ തീരുമാനമായതായും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍, ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുടെ വിസക്ക്‌ നിയന്ത്രണമുണ്ടാവാനിടയില്ല. എന്നാല്‍, ഇന്ത്യക്കാര്‍ക്ക്‌ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്‌ളെന്ന്‌ എംബസി അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്‌. തൊട്ടുപിന്നില്‍ ഈജിപ്‌തുകാരും. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ്‌ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം സെപ്‌തംബര്‍ ആറു വരെ 24 ലക്ഷം വിദേശികളാണ്‌ കുവൈത്തിലുള്ളത്‌. ഇവരില്‍ 6,24,841 പേര്‍ ഇന്ത്യക്കാരാണ്‌. 4,39, 845 പേര്‍ ഈജിപ്‌തുകാരും.

അതാതു രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥ കാരണമായി പറഞ്ഞ്‌ ഇറാന്‍, ഇറാഖ്‌, പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ വിസ നല്‍കുന്നത്‌ കുവൈത്ത്‌ നേരത്തേ നിര്‍ത്തിവെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക