Image

മണിച്ചിത്രത്താഴിന്റെ രണ്‌ടാം ഭാഗത്തിലും ശോഭന നായിക

Published on 26 June, 2013
മണിച്ചിത്രത്താഴിന്റെ രണ്‌ടാം ഭാഗത്തിലും ശോഭന നായിക
സൂപ്പര്‍ ഹിറ്റ്‌ ചിത്രമായിരുന്ന മണിച്ചിത്രത്താഴിന്റെ രണ്‌ടാം ഭാഗമായ ഗീതാഞ്‌ജലിയിലും ശോഭന നായികയാകുന്നു. മോഹന്‍ലാല്‍ ചെയ്‌ത കേന്ദ്രകഥാപാത്രം ഡോ. സണ്ണിക്കൊപ്പം ശോഭന ഗംഗയായി എത്തുന്നു. മണിച്ചിത്രത്താഴ്‌ എന്ന സിനിമയിലെ ഡോ. സണ്ണിയെ മാത്രമാണ്‌ ഗീതാഞ്‌ജലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എടുക്കുന്നതെന്നു പ്രിയദര്‍ശന്‍ തന്നെ പിന്നീടു വ്യക്തമാക്കി. മണിച്ചിത്രത്താഴില്‍ അതിഗംഭീര പ്രകടനത്തോടെ നിറഞ്ഞുനിന്ന മോഹന്‍ലാലിനൊപ്പം ശോഭനയും ഗീതാഞ്‌ജലിയില്‍ ഒന്നിക്കുന്നു എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. മണിച്ചിത്രത്താഴില്‍ ഗംഗയെയും നാഗവല്ലിയെയും അവിസ്‌മരണീയമാക്കി ദേശീയ അവാര്‍ഡ്‌ വരെ നേടിയ നടിയാണു ശോഭന. ശോഭന അതിഥി താരമായാണു ഗീതാഞ്‌ജലിയില്‍ എത്തുക എന്നാണു പ്രിയന്‍ അറിയിച്ചിരിക്കുന്നത്‌. മണിച്ചിത്രത്താഴിലെ പോലെ ഇടവേളയ്‌ക്കു തൊട്ടുമുമ്പാകും ഗീതാഞ്‌ജലിയിലും മോഹന്‍ലാല്‍ എത്തുക. പുതുമുഖങ്ങളായ പ്രണയജോഡികളെ കേന്ദ്രീകരിച്ചാണു സിനിമ തുടങ്ങുന്നത്‌.

ഇവരുടെ പ്രണയബന്ധത്തിനിടെയുണ്‌ടാകുന്ന ഒരു ദുരൂഹസംഭവവും അതേത്തുടര്‍ന്നു ഡോ. സണ്ണി കഥാഗതിയിലെത്തുന്നതും മറ്റുമാണു കഥാതന്തു. ഇന്നസെന്റ്‌, ഗണേഷ്‌, മധു, സിദ്ദിഖ്‌ എന്നിവരും ഗീതാഞ്‌ജലിയിലുണ്‌ട്‌.
മണിച്ചിത്രത്താഴിന്റെ രണ്‌ടാം ഭാഗത്തിലും ശോഭന നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക