Image

മലയാള സാഹിത്യത്തെ ആംഗലേയ സാഹിത്യത്തിനു പരിചയപ്പെടുത്തിയ അച്ചാമ്മ ചന്ദ്രശേഖേര്‍

കനേഷ്യസ്‌ അത്തിപ്പോഴിയില്‍ Published on 25 June, 2013
മലയാള സാഹിത്യത്തെ ആംഗലേയ സാഹിത്യത്തിനു പരിചയപ്പെടുത്തിയ അച്ചാമ്മ ചന്ദ്രശേഖേര്‍
ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ട്‌ടികളൊക്കെ നമ്മള്‍ മലയാളികള്‍ക്ക്‌ വായിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌ . അതൊക്കെ ആ അമൂല്യ സൃഷ്ട്‌ടികളെ നമ്മുക്ക്‌ മലയാളത്തിലേക്ക്‌ തര്‍ജിമ ചെയ്‌തു തരുവാന്‍ തക്ക കഴിവുള്ള സാഹിത്യ വാസനയുള്ള നല്ല മനസുകളുടെ ഉടമകളായ ഭാഷാ പണ്ഡിതന്മാരുടെ പരിശ്രമങ്ങള്‍ മൂലമായിരുന്നു . തിരിച്ചു നമ്മുടെ ഭാഷയും സംസ്‌കാരവും സാഹിത്യവും അന്യ ഭാഷാ സംസാരിക്കുന്ന ലോക ജനതയ്‌ക്ക്‌ മുന്‍പില്‍ എത്തിക്കുവാന്‍ അധികം ആരും മുന്നിട്ടിരങ്ങിയിട്ടില്ല .ഇവിടെയാണ്‌ കഴിഞ്ഞ 50 വര്‍ഷക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന അച്ചാമ്മ ചന്ദ്രശേഖേര്‍ എന്ന ഇന്നും മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഈ അമേരിക്കന്‍ മലയാളിയുടെ പ്രസക്തി .മലയാള ഭാഷക്ക്‌ ശ്രേഷ്‌ഠ പദവി ലഭിചിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഭാഷയില്‍ എഴുതപെട്ടിട്ടുള്ള മഹത്തായ കൃതികള്‍ ആംഗലേയ ഭാഷയില്‍ തര്‍ജിമ ചെയ്‌തു ലോക സാഹിത്യത്തിനു മലയാളത്തെ ,ആ ശ്രേഷ്‌ഠ ഭാഷയെ പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ്‌ ആ കൈകളിലൂടെ നടക്കുന്നത്‌ .

1982 കാലഘട്ടത്തില്‍ അമേരിക്കയില്‍ നടന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലില്‍ ഇന്ത്യന്‍ സ്‌ത്രീകളുടെ സാഹിത്യ സംഭാവനകളെക്കുറിച്ചു ഒരു പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ മലയാളത്തെ കൂടുതല്‍ അറിയുവാനും മലയാള സാഹിത്യത്തില്‍ സ്‌ത്രീകളുടെ സംഭാവനകളെക്കുറിച്‌ കൂടുതല്‍ പഠിക്കാനും ,തുടര്‍ന്ന്‌ അതില്‍ ആകൃഷ്ട്‌ടയായി ഗവേഷണം നടത്തുവാനും തുടങ്ങുകയായിരുന്നു .

മൂന്നു വ്യതസ്‌തരായ എഴുത്ത്‌ കാരികളിലൂടെയായിരുന്നു ആ യാത്ര ലളിതാംബിക അന്തെര്‌ജനം ,മേരി ജോണ്‍ത്തോട്ടം ,സുഗതകുമാരി എന്നിവരായിരുന്നു അവര്‍ . അന്ന്‌ തുടങ്ങിയ ആ താല്‌പര്യം പില്‌ക്കാലത്ത്‌ മലയാള സാഹിത്യ കൃതികളെ തര്‍ജിമ ചെയ്യുവാനായി താല്‌പര്യം കാണിച്ച സ്‌കോട്ട്‌ ലാന്‍ഡില്‍ നിന്നുള്ള ഡോക്ടര്‍ ആഷെര്‍ മായുള്ള പരിചയം മലയാള സാഹിത്യത്തെ ലോക ജനതയ്‌ക്ക്‌ മുന്‍പില്‍ എത്തിക്കാനുള്ള ദൗത്യമായി മാറുകയായിരുന്നു ന്നു .ഈ കൂട്ട്‌ കെട്ടു മലയാളിക്ക്‌ എന്ന്‌ അഭിമാനമായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ `എന്റെ ഉപ്പുപ്പക്കൊരു ആന ഉണ്ടായിരുന്നു' എന്ന കൃതി "Me Grandad Ad an Elephant' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജിമ ചെയ്യുക ആയിരുന്നു .തുടര്‍ന്ന്‌ പാത്തുമ്മയുടെ ആടും ,ബാല്യകാല സഹിയുമൊക്കെ യുനെസ്‌കൊയ്‌ക്ക്‌ വേണ്ടി ഇവര്‍ ലോക സാഹിത്യത്തിനു പരിചയപ്പെടുത്തി .യൂണിവേഴ്‌സിറ്റി ഓഫ്‌ എഡിന്‍ബെറോയും പെന്‍ഗ്വിന്‍ ഇന്ത്യയും ആണ്‌ ഇത്‌ പബ്ലിഷ്‌ ചെയ്‌തത്‌ .ഇതുകൂടാതെ `ഡോട്ടേഴ്‌സ്‌ ഓഫ്‌ കേരള' എന്ന പേരില്‍ 25 ചെറുകഥകളുടെ ഒരു സമാഹാരവും പുറത്തിറക്കുകയുണ്ടായി . ഈ കഥാ സമാഹാരം അഞ്ചു ഡോളറിനു ഓണ്‍ ലൈനില്‍ വാങ്ങാന്‍ ലഭ്യമാണ്‌ .ലളിതാംബിക അന്തര്‍ജ്ജനം ഉള്‍പ്പടെ 17 ഓളം പ്രമുഖ ചെറുകഥാ കൃത്തുകളുടെ കഥകളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ .മലയാളത്തിലെ ആദ്യ നോവലായ പീ .കേശവ ദേവിന്റെ `ഓടയില്‍ നിന്നാണ്‌' ഏറ്റവും അവസാനമായി അച്ചാമ്മ ചന്ദ്രശേഖേര്‍ തര്‍ജിമ ചെയ്‌തിരിക്കുന്നത്‌ .അതുടനെ തന്നെ പബ്ലിഷ്‌ ചെയ്യുന്നതായിരിക്കും .

ഇപ്പോള്‍ സീ .രാധാ കൃഷ്‌ണന്റെ `മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്ന കൃതിയാണ്‌ തര്‍ജ്ജമ ചെയ്‌തു കൊണ്ടിരിക്കുന്നത്‌ .

അമേരിക്കയില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ കൊമേഴ്‌സില്‍ ,എഡ്യൂക്കേഷന്‍, ട്രെയിനിംഗ്‌ ,മാര്‍ക്കെറ്റിംഗ്‌ വിഭാഗം 24 വര്‍ഷത്തോളം കൈകാര്യം ചെയ്‌തിരുന്ന അച്ചാമ്മക്ക്‌ ,നിരവധി രാജ്യങ്ങള്‍ സന്ദേര്‍ശിക്കുവാന്‍ അവസരം ലഭിച്ചിരുന്നു .മറ്റു രാജ്യങ്ങളുടെ സംസ്‌ക്കാരവും ഭാഷയും പഠിക്കുമ്പോള്‍ തന്റെ മാതൃ ഭാഷയായ മലയാളത്തെ ലോക സാഹിത്യത്തിനു പരിചയപ്പെടുത്തേണ്ടി വരുമെന്ന്‌ ഒരിക്കല്‍ പോലും നിനച്ചിരുന്നില്ല .ഒരു നിയോഗം പോലെ തന്നില്‍ വന്നു ചേര്‍ന്ന ആ കടമയെ വളരെ സന്തോഷത്തോടു കൂടി നിര്‍വഹിക്കുകയാണ്‌ അച്ചാമ്മ.

സ്വകാര്യ സന്ദര്‍ശനത്തിനായി യുക്കെയിലെത്തിയ അച്ചാമ്മചന്ദ്രശേഖേര്‍ 27 ആം തിയതി യുക്കെയിലെ പാര്‍ലമെന്റ്‌ ഹൗസില്‍ വച്ച്‌ നടക്കുന്ന യുക്കെ സൗത്ത്‌ ഇന്ധ്യ മീറ്റില്‍ പങ്കെടുത്തു സംസാരിക്കും. ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യുക്കേഷേന്‍ എന്ന സംഘടനയുടെ സ്ഥാപക മെമ്പറും രണ്ടാമത്തെ നാഷണല്‍ പ്രസിഡന്റുമായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. വെറും 3 കോടി ജനങ്ങല്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷയുടെ സാഹിത്യത്തെ, സംസ്‌ക്കാരത്തെ, ലോക സാഹിത്യത്തിനു പരിചയപ്പെടുത്താന്‍ അച്ചാമ്മ ചന്ദ്രശേഖേര്‍ പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ അതൊരു അനുഗ്രഹമായി, വളര്‍ന്നു വരുന്ന മലയാളത്തെ മറക്കുന്ന നമ്മുടെ പുതു തലമുറയിലെ മലയാളി കുട്ടികള്‍ക്ക്‌ ഭാഷയെയും സംസ്‌കാരത്തെയും അറിയുവാനുള്ള ഒരു ഉപാധിയായി മാറട്ടെ എന്ന്‌ ആഗ്രഹിക്കുന്നു .

അച്ചാമ്മ ചന്ദ്രശേഖരിനെക്കുരിച്ചു കൂടുതല്‍ അറിയുവാന്‍ താഴെ കാണുന്ന വെബ്‌സൈറ്റ്‌ കാണുക .www.AchammaChander.com
മലയാള സാഹിത്യത്തെ ആംഗലേയ സാഹിത്യത്തിനു പരിചയപ്പെടുത്തിയ അച്ചാമ്മ ചന്ദ്രശേഖേര്‍ മലയാള സാഹിത്യത്തെ ആംഗലേയ സാഹിത്യത്തിനു പരിചയപ്പെടുത്തിയ അച്ചാമ്മ ചന്ദ്രശേഖേര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക