Image

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?(ഭാഗം 2)

അഷ്‌റഫ് കാളത്തോട് Published on 27 June, 2013
ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?(ഭാഗം 2)
പൊലീസ് കസ്റ്റഡിയിലും സി.ഐ.ഡി ഡിറ്റന്ഷന്‍ സെന്റസറിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് അംബാസഡര്‍ പറയുമ്പോഴും വാസ്തവങ്ങളും അവാസ്തങ്ങളുമായ ഊഹാപോഹങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മേത്ത പറഞ്ഞതും, സമീപകാല സംഭവങ്ങളും ഇവിടത്തെ ചില സംഘടന പ്രതിനിധികളും അംബാസഡറും തമ്മില്‍ അനാരോഗ്യകരമായ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. അത് പരിഹരിച്ചുകൊണ്ട് സംഘടന പ്രതിനിധികളുമായി കൂടി ചേര്‍ന്ന് ഇത്തരം അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

കുവൈത്തില്‍ വ്യാപകമായി നടക്കുന്ന റെയ്ഡ് താല്ക്കാലികമായി നി
ര്‍ത്തിവെക്കുക, അനധികൃത താമസക്കാര്ക്ക്ക അവരുടെ താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ ചുരുങ്ങിയത് ആറു മാസത്തെ ഇളവ് അനുവദിക്കുക, പിടികൂടിയവരുടെയും നാടുകടത്താനായി ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലുള്ളവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുക, റെയ്ഡുകളുടെ ഭാഗമായി നടക്കുന്നുവെന്ന് പറയപ്പെടുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുവൈത്ത് അധികൃതരുമായുള്ള ചര്ച്ചരയില്‍ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇടിവെട്ടേറ്റവനെ പമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ അനധികൃത താമസക്കാ
ര്‍ക്കും ട്രാഫിക് നിയമ ലംഘകര്‍ക്കും എതിരെ കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ പ്രയാസപ്പെടുന്ന വിദേശികളില്‍ നിന്നും പിടിച്ചുപറിയും കവര്‍ചയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പണ്ടേ പതിവായ ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ പരിശോധനയുടെ മറവിലും വ്യാപകമായതോടെ മലയാളികളടക്കമുള്ള വിദേശികള്‍ കൂടുതല്‍ വിഷമത്തിലുമായിരിക്കുകയാണ്. പരിശോധനക്കെത്തുന്നവര്‍ പലപ്പോഴും സിവില്‍ വേഷത്തിലാണെന്നതിനാലും തിരിച്ചറിയല്‍ കാര്ഡുകള്‍ കാണിക്കാറില്ലെന്നതിനാലും യഥാര്ഥഷ പോലീസാണോ അതോ കള്ളനാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉള്ളത് എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു, ഇപ്പോള്‍ സിവില്‍ വസ്ത്രത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ അണിഞ്ഞാണ് വരുന്നത്, അതുകൊണ്ട് തന്നെ ആളുകളുടെ ഭയപ്പാട് വളരെ കുറഞ്ഞിട്ടുണ്ട്.

ഓരോ വാഹനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന ക്യാമറകണ്ണുകള്‍ നിരത്തുകള്‍ തോറും സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഉറങ്ങാതെ ജാഗരൂകരായി ഉദ്യോഗസ്ഥരും.

വഴിയില്‍ അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുവാനുള്ള നിര്‍ദ്ദേശം മോണിട്ടരിംഗ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതിനെ തുടര്‍ന്ന് പട്രോള്‍ വിഭാഗം അലര്‍റ്റാകുന്നു.

സ്വകാര്യ വാഹനങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് കുവൈറ്റിലെ ഗതാഗത തിരക്ക് കുറയുമെന്നതുകൊണ്ട് കൂടുതല്‍ പേരെ കയറ്റി പോകുന്നതാണ് തനിക്കിഷ്ടമെന്നും എന്നാല്‍ നിരക്ക് വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്നും ഇത്തരക്കാരെ കണ്ടെത്തുവാനുള്ള മികച്ച സംവിധാനം കുവൈറ്റ് സ്വയത്തമാക്കിയിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി പറയുന്നത്.

ഈ പ്രസ്താവന ആഴ്ചകളായി നിലനിന്നിരുന്ന ആശങ്കകള്‍ക്കും ഉദ്വേഗങ്ങള്‍ക്കും അറുതിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭയപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന വാഹങ്ങള്‍ നിരത്തില്‍ ഓടിത്തുടങ്ങി.
ഭയപ്പാടു നീങ്ങിയതിനാല്‍ റോഡുകളില്‍ ചെറിയ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ കാരണമാകുകയുംചെയ്തിട്ടുണ്ട്. എന്നാല്‍ പഴയ നിലയിലുള്ള റൈസിങ്ങും അപകടങ്ങളും കുറഞ്ഞിട്ടുമുണ്ട്.

വീട്ടു ജോലിയില്‍ വരുന്നവര്‍ക്കൊഴികെ മറ്റു വിദേശികള്‍ക്ക് പുതിയ
ഡ്രൈവിംഗ് ലൈസന്‍സ് മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായും വിജ്ഞാപനമുണ്ട്.

70,000 ട്രാഫിക് നിയമ ലങ്കനങ്ങളില്‍ 43,000 റെഡ് സിഗ്‌നല്‍ മറികടന്നതും, തെറ്റായ പാതയിലൂടെ ഓടിച്ചതും, മദ്യ ലഹരിയില്‍ ഓടിച്ചതും അടക്കം ഗൗരവമേറിയ നിയമലങ്കനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മൊത്തം 24 ാശഹഹശീി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 2.6 ാശഹഹശീി വിദേശികള്‍ വാഹനം ഓടിക്കുവാന്‍ ലൈസ
ന്‍സുള്ളവരായുണ്ട്. 400 ദീനാര്‍ ശമ്പളവും കുവൈറ്റില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ബിരുദധാരികളായ വിദേശികള്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. അത് വീണ്ടും കൂടുതല്‍ കര്‍ശനമാക്കാനാണ് സാധ്യത.
വിദേശികളുടെ പേരില്‍ നിലവില്‍ ആറ് മില്യന്‍ ദീനാര്‍ പിഴയുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80 ദീനാറിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ എത്രയും പെട്ടന്ന് അടക്കണം അല്ലാത്തപക്ഷം അവരുടെ ഫയലുകള്‍ ട്രാഫിക് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്, അടക്കാത്തവര്ക്ക് യാത്രാ വിലക്ക് ഏ
ര്‍പ്പെണടുത്താനും സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവുമായി ഗവര്‍ണീറേറ്റുകളിലെ ട്രാഫിക് വകുപ്പ് കേന്ദ്രങ്ങളിലോ സര്വീറസ് സെന്റിറുകളിലോ സര്‍ക്കാര്‍ മാളുകളിലോ എയര്‍പോര്‍ട്ടിലോ ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ട്രാഫിക് പിഴ അടയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനിടയില്‍ രാജ്യത്തിന്റട വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണ്. നിരീക്ഷണ കാമറകള്‍ വഴി രണ്ടു ദശകത്തിനു താഴെ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവ
ര്‍ക്കെ തിരെ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും അറിയുന്നു. ട്രാഫിക് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാമെന്നും അറിയുന്നു.

സ്‌പോണ്‌സ
ര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്കാ യി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടറില്‍ അഭയം നല്കുന്ന ഗാര്‍ഹി്ക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‌സിലര്‍മാരെ നിയമിക്കുമെന്നാണ് അറിയുന്നത്.

പഴയ സ്‌കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ്
ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിടച്ച ഷെല്‍ട്ടറില്‍ ആയിരത്തിനുതാഴെ പേരെ താമസിപ്പിക്കാനാവും. ചികിത്സക്കുമുള്ള സൗകര്യങ്ങള്ക്ക് പുറമെ റസ്‌റ്റോറന്റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്ട്ടയറിലുണ്ടാവുമെന്നാണ് അറിയുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടവും. ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്‌പോണ്‌സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്ക്ക് വേണ്ടിയാണ് ഈ അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

നിലവില്‍ തൊഴില്‍ വകുപ്പി
ന്റെ കീഴില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്‌പോണ്‌സ
ര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹി്ക തൊഴിലാളികളെ പാര്‍പ്പി ക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല.

സ്‌പോണ്‌സ
ര്‍മാരുടെ വീടുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്കുലകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.

രാജ്യത്തെ അനധികൃത താമസക്കാ
ര്‍ക്കു വേണ്ടിയുള്ള റെയ്ഡുകള്‍ അധികൃതര്‍ വ്യാപകമാക്കിയതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളും കസ്റ്റഡി കേന്ദ്രങ്ങളും ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പി തിനാല്‍ ഇവിടെ കഴിയുന്നവര്‍ കടുത്ത പ്രയാസങ്ങളനുഭവിക്കുന്നതായും, തിങ്ങിനിറഞ്ഞ ജയിലുകളില്‍ രോഗം വര്‍ധിക്കുന്നതായും പകര്‍ച്ചവ്യാധി പടരുന്നതായും ജയിലുകളിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ ഇതുമൂലം യാതന അനുഭവിക്കുന്നതായും അല്‍ ഖബസ് പത്രം റിപ്പോര്ട്ട് ചെയ്തിരുന്നു.

പാതിരാത്രിയില്‍ ഫ്‌ലാറ്റിലേക്ക് ഇരച്ചുകയറി, കൊടും കുറ്റവാളികളെന്ന പോലെ നിരപരാധികളെ കൈകാര്യംചെയ്യുന്ന രീതി മനുഷ്യത്വമുള്ള ആ
ര്‍ക്കും തന്നെ അംഗീകരിക്കാനാവില്ല. സാമ്പത്തിക ലാഭം മാത്രം ഉന്നം വെച്ച് നടക്കുന്ന വിസാ കച്ചവടം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് പ്രതികരിക്കാന്‍ കഴിയാത്ത വിദേശി സമൂഹത്തിന് നേരെ മാത്രം നടക്കുന്ന പരിശോധനയും, തിരച്ചിലും ലക്ഷ്യത്തിലേക്കെത്തില്ലെന്ന് ഷെയ്ഖ ബീവി സൂചിപ്പിച്ചിരുന്നു.

അനധികൃതമായി പ്രവ
ര്‍ത്തിക്കുന്ന നൂറുകണക്കിന് റിക്രുട്ട് കമ്പനികള്‍ക്കെ തിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ഷോപ്പുകളും , കമ്പനികളും തുടങ്ങുവാനുള്ള ലൈസന്‌സ് സമ്പാദിച്ച ശേഷം , ആയിരവും, രണ്ടായിരവും ദിനാറിന് വിസ വില്ക്കു ന്ന സ്വദേശികളെയും , സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്ത്തു .

പരിശോധനയുടെ മറവില്‍ തട്ടിപ്പുകളും , പിടിച്ചുപറികളും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഭ്യന്തര ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് താമസ രേഖകള്‍ ആവശ്യപ്പെടുകയും , ബലംപ്രയോഗിച്ച് കൈവശമുള്ള സമ്പാദ്യം മുഴവന്‍ കവര്ന്ന് കൊണ്ട് പോകുന്ന സംഘങ്ങളെ കുറിച്ച് ഉടന്‍ തന്നെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഷെയ്ഖ ബീവി വ്യക്തമാക്കി. സിവില്‍ വേഷത്തില്‍ പരിശോധനക്കെത്തുന്നവരോട്, അവരുടെ തിരച്ചറിയല്‍ കാ
ര്‍ഡ്‌ ചോദിക്കുവാന്‍ തീര്‍ച്ചയായും ഓരോ പൌരനും, വിദേശികള്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും മോശമായ പെരുമാറ്റങ്ങളോ , അനുഭവങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം മുതിര്‍ന്ന  ആഭ്യന്തര ഉദ്യോഗസ്ഥന്മാരെ അറിയിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതുപോലെ വിദേശികള്‍ക്കായി കുവൈറ്റിന്റെ നാനാഭാഗത്തുനിന്നും സ്വരങ്ങളുയരുന്നുണ്ട്.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക