Image

`അച്ഛന്റെ പൊന്നുമക്കള്‍' നാടകം വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
`അച്ഛന്റെ പൊന്നുമക്കള്‍' നാടകം വന്‍ വിജയം
ഫ്‌ളോറിഡ: ഓര്‍ലാന്റോയില്‍ ജോര്‍ജ്‌ ഡി. പെര്‍ക്കിന്‍സ്‌ സിവിക്‌ സെന്ററില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ ഓര്‍ലാന്റോ മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച `അച്ഛന്റെ പൊന്നുമക്കള്‍' എന്ന നാടകം ഓര്‍ലാന്റോ, അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വലിയ വിജയമായിരുന്നു.

ആട്ടവിളക്കിലെ അഗ്നി- ഹൃദയങ്ങളില്‍ പകര്‍ന്നാടിയ തോന്നിക്കല്‍ അച്യുതനാശാന്റെ കഥ ദൈവ ചമയങ്ങളുടെ കനലാട്ടം അരങ്ങില്‍ പകര്‍ന്നാടിയ നവരസ നായകന്റെ കഥ- പക്ഷെ; കുടുംബം ഒരു കുരുക്ഷേത്രമായി മാറിയപ്പോള്‍- ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറി. മന്ദബുദ്ധികളായ മക്കള്‍ക്കുവേണ്ടി ഒരച്ഛന്‍ അനുഭവിക്കേണ്ടിവരുന്ന മാനസീക പിരിമുറുക്കങ്ങള്‍.....`അച്ഛന്റെ പൊന്നുമക്കള്‍'.

കേരള സര്‍ക്കാരിന്റെയടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മലയാള നാടകവേദിയുടെ ചരിത്രം തിരുത്തിക്കുറിച്ച `അച്ഛന്റെ പൊന്നുമക്കള്‍' അമേരിക്കന്‍ മലയാളികള്‍ക്കായി അരങ്ങില്‍ പുനര്‍ജ്ജനിപ്പിച്ചത്‌ -പൗലോസ്‌ കുയിലാടനും, ഓര്‍ലാന്റോയിലെ പ്രഗത്ഭരായ കലാകാരന്മാരും, കലാകാരികളും ചേര്‍ന്നാണ്‌.

പുതുമയുള്ള അവതരണ ശൈലിയും രംഗാവിഷ്‌കാരവും, അരങ്ങിലെ അഭിനയ രീതികളും കാണികളെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും കഴിഞ്ഞത്‌ ഓര്‍മ്മയുടെ തിരുനെറ്റിയില്‍ ഒരു തിലകച്ചാര്‍ത്തായി. ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കാന്‍ ഒരു പൊന്‍തൂവലായി `അച്ഛന്റെ പൊന്നുമക്കള്‍' എന്ന ഈ നാടകത്തിന്‌ സാധിച്ചെങ്കില്‍ അത്‌ ഓര്‍ലാന്റോയിലെ എല്ലാ കലാസ്‌നേഹികളുടേയും കൂട്ടായ്‌മയായിരുന്നു. അതായിരുന്നു ഈ നാടകത്തിന്റെ വിജയമെന്ന്‌ ഓര്‍മ്മ പ്രസിഡന്റ്‌ സ്റ്റീഫന്‍ വാലി പറഞ്ഞു. നാടകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പൗലോസ്‌ കുയിലാടന്‍ (407 462 0713).
`അച്ഛന്റെ പൊന്നുമക്കള്‍' നാടകം വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക