Image

വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?(ഭാഗം 3)

അഷ്‌റഫ് കാളത്തോട് Published on 28 June, 2013
 വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?(ഭാഗം 3)
പൊതുനിരത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചുകൊണ്ടുവേണം ദമ്പതികളായാല്‍ പോലും സഞ്ചരിക്കുവാന്‍, അല്ലാത്തവരെ അസ്വാഭാവികത തോന്നിയാല്‍ കസ്റ്റടിയില്‍ എടുക്കുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും അത്തരക്കാരെ ശാസിച്ചു വിടാറാണ് പതിവ്.

സൂപ്പര്‍ ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും മാളുകളിലും ഷോപ്പിംഗ് കഴിഞ്ഞ് യഥേഷ്ടം വീടുകളിലേക്ക് തിരിച്ചു പോകുവാനുള്ള യാത്രാസൗകര്യം ഇല്ലാതെ ഇപ്പോള്‍ വിദേശികള്‍ വിഷമിക്കുകയാണ്, അനധികൃത ടാക്‌സി വേട്ട മൂലം ആവശ്യത്തിന് ടാക്‌സികളുടെ കുറവ് മിക്കവാറും അനുഭവപ്പെടുന്നുണ്ട്, മീറ്ററില്ലാത്തതും നിരക്ക് എകീകരണമില്ലാത്തതുകൊണ്ടും ടാക്‌സിക്കാര്‍ പറയുന്ന നിരക്ക് നല്‍കുവാന്‍ യാത്രക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയാണ് . ഇതിനിടയില്‍ പ്രവാസികളുടെ ആശങ്കകള്‍ അമീറിനെ അറിയിക്കുമെന്ന് ഷെയ്ഖ ബീവിയുടെ പ്രസ്താവന വിദേശികള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്...., ഗതാഗത നിയമലംഘകര്‌ക്കെകതിരെയും അനധികൃത താമസകാ
ര്‍ക്കെതിരെയും നടക്കുന്ന പരിശോധനയില്‍ വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നതില്‍ ഷെയ്ഖ ബീവി ഉത്കണ്ട പ്രകടിപ്പിച്ചിരുന്നു. ഉദാത്തമായ മാനുഷിക മൂല്യങ്ങള്ക്ക് വില കല്പ്പി്ക്കുന്ന കുവൈറ്റ് സമൂഹത്തിന് അന്താരാഷ്ട്രാ വേദികളില്‍ നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമീറിനോട് ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തമായി വാഹനം ഉള്ളവര്‍പോലും ഭയം കാരണം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മറ്റുവഴികള്‍ തേടുകയാണ്. കടുത്ത ചൂടില്‍ കുത്തിനിറച്ചു പോകുന്ന ബസ്സുകള്‍ മാത്രമാണ് സാധാരണക്കാരുടെ അഭയം. കാര്യക്ഷമത പരിശോധനയില്‍ പെട്ട് പോകുമോ എന്നും ലൈസന്‍സ് പിടിച്ചെടുക്കുമോ എന്നും പേടിച്ച്‌കൊണ്ട് മിക്കവാറും ആളുകള്‍ പുരത്തുപോക്ക് ഒഴിവാക്കിയിരിക്കുകയാണ്.

ഇതൊക്കെകൊണ്ട് തന്നെ കുവൈറ്റില്‍ ഇപ്പോള്‍ ഗതാഗത കുരുക്ക് പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്.

ഇന്റ
ര്‍നെറ്റ് കാളുകള്‍ക്ക് ഫുള്‍ സ്‌റ്റോപ്പ് ഇട്ടത് ടെലഫോണ്‍ ദാമ്പത്യം അനുഭവിച്ചിരുന്ന ബഹുഭൂരിഭാഗം ബാച്ച്‌ലര്‍ ജീവിതം നയിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ മാനസിക രതിക്ക് നേരെയുള്ള ഇടിമിന്നലായിരുന്നു.

ഇരുനൂറു മീറ്ററിനുള്ളില്‍ നടക്കുന്ന നെറ്റ് കാളുകള്‍ മോണിറ്റര്‍ ചെയ്യുവാന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങള്‍ വഴി നൂറു കണക്കിന് ആളുകളാണ് ഇതിനകം പിടിക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുകയാണ് പതിവ്.

ഇപ്പോള്‍ വൈപ്പും വാട്ട്‌സ് അപ്പും പോലുള്ള പ്രോഗ്രാമടക്കം നെറ്റ് ഫോണ്‍ പ്രോഗ്രാം എല്ലാം ഡിലീറ്റ് ചെയ്തുകൊണ്ടാണ് വിലകൂടിയ സാംസുങ്ങ് ഐ ഫോണ്‍ അടക്കമുള്ള സെല്‍ ഫോണുകള്‍ ആളുകള്‍ കൊണ്ട് നടക്കുന്നത്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റില്‍ കാള്‍ ചാ
ര്‍ജ് കൂടുതലാണ്. ഇത് സാധരണക്കാരന്റെ വരുമാനവുമായി ഒത്തു ചെരാത്തതിന്റെ പേരിലാണ് മാനസിക അനുഭൂതിയുടെ ലഹരി പകരുന്ന നെറ്റ് ഫോണ്‍ വിളിയിലേക്ക് അവരെ നയിക്കുന്നത്. പെട്രോള്‍ പണം കുമിഞ്ഞു കൂടുന്ന ഗള്‍ഫ് നാടുകള്‍ സാധാരണക്കാരന്റെ വര്‍ഷങ്ങള്‍ നീളുന്ന ദാമ്പത്യ ജീവിതമില്ലായ്മയുടെ പരിഹാരമായ അസാന്മാര്‍ഗിക വഴികളിലേക്ക് അവരെ നയിക്കാതെ സ്വരങ്ങള്‍കൊണ്ടുള്ള രതിയുടെ അനന്തമായ ശാന്തി സ്രോതസായി മാറുന്ന നെറ്റ് ഫോണ്‍ വിളിക്കുനെരെയുള്ള ഈ ഇരുട്ടടി വേണ്ടെന്നു വെയ്‌ക്കെണ്ടാതാണ്.

ഇവിടെ താമസിക്കുന്ന കുട്ടികള്‍ പ്രായത്തില്‍ കൂടുതല്‍ ശരീര വളര്‍ച്ച നേടുന്നവരാണ്. അവര്‍ വെളിയില്‍ കളിക്കാനൊ ഖുറാന്‍, ബൈബിള്‍, അവധിക്കാല ക്ലാസുകള്‍ക്ക് പോകുമ്പോള്‍ മുതി
ര്‍ന്നവരാണെന്നു ധരിച്ചു അവരെ പോലീസ് പിടികൂടുന്നുണ്ട്. പക്വതയില്ലാത്ത പ്രായമായതുകൊണ്ടും കളിക്കിടയിലും മറ്റും നഷടപ്പെടുമോ എന്ന് ഭയന്നും കുട്ടികളുടെ സിവില്‍ കഉ അടക്കമുള്ള ഡോകുമെന്റ്‌സ് രക്ഷിതാക്കള്‍ സൂക്ഷിക്കുകയാണ് പതിവ്, അതുകൊണ്ട് തന്നെ ഇങ്ങനെ കുട്ടികളെ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്തിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

കാല്‍ നട യാത്ര വളരെ പരിമിതമായ കുവൈറ്റില്‍ വാഹനമില്ലാത്ത വിദേശികള്‍ക്ക് സുഹൃത്തുക്കളും അനധികൃത വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും സേവനം ഒരു അനുഗ്രഹമായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ആരും സുഹൃത്തുക്കളെ മാത്രമല്ല ബന്ധുക്കളെപ്പോലും കയറ്റാന്‍ ഭയപ്പെടുന്നു.

അംഗീകൃതമല്ലാത്ത ട്യുഷന്‍ സെന്ററുകള്‍ നൃത്ത സംഗീത ക്ലാസുകള്‍ അവധിക്കാല കോഴ്‌സുകള്‍ ഭാഷാപഠനം അതുപോലെ നഴ്‌സറികള്‍, എല്ലാം പ്രതിസന്ധികളില്‍ പെട്ടിരിക്കയാണ്.

ഡിപ്പെന്റന്റ് വിസയിലും ഖാദിം വിസയിലും ശൂണ്‍ വിസയിലും വന്നിട്ടുള്ള പ്രാവിണ്യമുള്ളവര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലരും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു നാട്ടില്‍ അവധി ചെലവഴിച്ചു ഒരു മാറ്റം ഉണ്ടായാല്‍ തിരിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് ഉള്ളത്. ഇത് മൂലം ബുദ്ധി മുട്ടിലായിരിക്കുന്നത് കുടുംബവുമായി താമസിക്കുന്നവരാണ് ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഡേ കെയര്‍ , ബേബി സിറ്റിംഗ്, നേഴ്‌സറി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനാല്‍ ജോലിക്കാരായ മാതാപിതാക്കള്‍ കുട്ടികളെ നോക്കാന്‍ ആളില്ലാതെ നെട്ടോട്ടമോടുകയാണ്. സ്‌പോണ്‌സോറില്‍ നിന്നും ഒളിച്ചോടിയും അല്ലാതെയും ജോലി ചെയ്തുവന്ന ആയമാരുടെ സേവനമായിരുന്നു പല കുടുംബങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ജോലിക്ക് വരാത്തവരും ഒഴിവാക്കപ്പെട്ടവരുമായ ആയമാര്‍ കഷ്ടത്തിലായിരിക്കുകയാണ്. ആയമാരില്ലാത്തതുമൂലം പലരും കുട്ടികളുമായിട്ടാണ് ഓഫിസില്‍ എത്തുന്നത്.

സ്‌കൂള്‍ അവധിക്കാലമായതുകൊണ്ട് വീട്ടില്‍ സെര്‍വെന്റ് ഇല്ലാത്ത മാതാ പിതാക്കള്‍ വീട്ടമ്മയായി കഴിയുന്ന സുഹൃത്തുക്കളെ സമീപിക്കുകയാണ്, ബേബി സിറ്റിംഗ് ആണെന്ന് കരുതി പിടിക്കപ്പെടുമോ എന്ന് കരുതി ആരും ഏറ്റെടുക്കാന്‍ മുതിരുന്നുമില്ല. ഇത് മൂലം പല കുടുംബങ്ങളും കുവൈറ്റിലെ ജീവിതം മതിയാക്കി നാട്ടില്‍ പോകുവാന്‍ തയ്യാറെടുക്കുന്നുമുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‌സ്ഫ, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, എത്യോപ്യ, ഘാന എന്നിവിടങ്ങളില്‍ നിന്നും കുവൈത്തിലെത്തിയ ഭുരിപക്ഷം പേരും ഗാ
ര്‍ഹിക തൊഴിലാളികളാണെന്നും അവരില്‍ ഭൂരിപക്ഷവും സ്‌പോണ്‌സിറുടെ അടുക്കല്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അമിതമായ ജോലി, വിശ്രമമില്ലായ്മ, ശമ്പളം നല്കാതിരിക്കല്‍, നാട്ടിലേക്കുള്ള യാത്രക്ക് തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ പാസ്‌പോര്‍ടട് നല്കാതിരിക്കല്‍ എന്നീ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ മിക്കവരുമെന്നും തൊഴില്‍ കരാറുകള്‍ സ്‌പോണ്സ്ര്‍മാര്‍ തീരെ പാലിക്കുന്നില്ല എന്ന് മാത്രമല്ല അതിന് വിപരീതമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ കൂടുതല്‍ സുരക്ഷിതത്വവും മൂല്യവും ലഭിക്കുന്ന പുറം ജോലിക്കുവേണ്ടി അവര്‍ സാഹസികരാകുകയാണ്.

പ്രസവ ശുശ്രൂഷ കുട്ടികളെ പരിപാലിക്കല്‍ ഒക്കെയായി അറബി വീട്ടില്‍ നിന്നും കിട്ടുന്നതിന്റെ നാലും അഞ്ചും ഇരട്ടി പുറത്തുനിന്നും ആയമാര്‍ സമ്പാദിക്കുന്നുണ്ട്. അതിനും പുറമേ സ്വാതന്ത്ര്യവും മിക്കവാറും ചിലര്‍ ചിന്നവീടുമായി കഴിയുന്നവരാണ്. താല്‍കാലിക ഭര്ത്താവിന്റെ സംരക്ഷണത്തില്‍ ചെലവും വീടും കഴിയും ജോലി ചെയ്തു കിട്ടുന്നത് നാട്ടിലെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി എത്തിക്കാനും ഇവരില്‍ പലര്ക്കും കഴിയുന്നുണ്ട്.

കൂടുതല്‍ ശമ്പളം നല്കിയാലും നല്ല പരിചരണവും കുട്ടികളോട് ഇണങ്ങിയ ആയമാരും നഷ്ടപ്പെടരുതെന്നു കരുതി അവരെ സ്വന്തം വിസയിലേക്ക് മാറ്റുവാന്‍ പല വീട്ടുകാരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയമം സ്വദേശ പരിഗണ അനുവദിക്കുന്നില്ല മറ്റ് രാജ്യക്കാരെ പരിചാരകരാക്കുവാന്‍ പലരും മടിക്കുന്നു. കാരണം ഭാഷയും സംസ്‌കാരവുമാണ്, അത് പോലെ നിലവിലുള്ള ശക്തമായ നിയമങ്ങളും ഏജന്‍സി വ്യവസ്ഥകളും ആ നൂലാ മാല പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഏജന്‍സി വഴി വരുന്ന ആയമാര്‍ മൂന്നുമാസം അടങ്ങി ഒതുങ്ങി കഴിയുകയും അതിനുശേഷം സ്‌പോണ്‌സങറുമായി പിണങ്ങി ഓടിപ്പോകുകയും ചെയ്യുന്നത് ഗാര്‍ഹിക പീഡനമായി മാറുമെന്നും ഭയക്കുന്നു. വീടുമായും കുട്ടികളുമായും ഒത്തിണങ്ങി ബോയ് ഫ്രെണ്ട് ഇല്ലാത്ത ഒരായയെ കിട്ടുക വളരെ കുറവാണ്. ജോലിയേക്കാള്‍ കൂടുതല്‍ സമയം സെല്‍ ഫോണിനെ പ്രണയിക്കുന്നവരാണത്രെ ആയമാര്‍.കുട്ടികള്‍ ദീര്‍ഘനേരം ആയമാരുമായി ഇടപഴകുന്നതുകൊണ്ട് ആയ സംസ്‌കാരത്തിന് അടിപ്പെട്ടുപോകുകയാണത്രേ, കുട്ടികളുടെ മോറല്‍ സൈടും മോശമാകുന്നുണ്ട്. പല കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്.. സ്വന്തം കൂട് വിട്ടു പറന്നകലുന്ന പറവകളെപ്പോലെ കുട്ടികള്‍ സ്വന്തം സംസ്‌കാരത്തില്‍നിന്നും അകന്നു പോകുന്നു എന്നാ വേവലാതിയും ആയ സംസ്‌കാരം രക്ഷിതാക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഇവിടെ ജനിക്കുന്ന പല കുട്ടികളും വളരെ വൈകി അതായത് 3 4 5 വയസ്സാകുമ്പോള്‍ മാത്രമാണ് സംസാരിച്ചു തുടങ്ങുന്നത്. അടഞ്ഞ ഫ്‌ലാറ്റില്‍ സംവദിക്കാന്‍ ആരുമില്ലാതെ മൂകമായ അന്തരീക്ഷത്തില്‍ കഴിഞ്ഞു കൂടുന്ന പൈതല്‍ ജോലി കഴിഞ്ഞു വൈകിയെത്തുന്ന മാതാപിതാക്കളുടെ അരുകില്‍ ഉറങ്ങുവാന്‍ മാത്രമാണ് ശീലിപ്പിക്കപ്പെടുന്നത്.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക