Image

കാര്‍ട്ടറൈറ്റ്‌ ദേവാലയ രജതജൂബിലി ആഘോഷം- `സര്‍ഗ്ഗസന്ധ്യ' പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
കാര്‍ട്ടറൈറ്റ്‌ ദേവാലയ രജതജൂബിലി ആഘോഷം- `സര്‍ഗ്ഗസന്ധ്യ' പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാല.മായ കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ കലോപഹാരമായ `സര്‍ഗ്ഗസന്ധ്യ 2011' സെപ്‌റ്റംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ നാലുമണിക്ക്‌ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢഗംഭീരമായി അരങ്ങേറി. കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ഡിമിട്രിയൂസ്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെട്ട ഡിന്നര്‍ ആന്‍ഡ്‌ എന്റര്‍ടൈന്‍മെന്റ്‌ പരിപാടിയില്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള വിവിധ കലാപരിപാടികളും, ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ കലാപ്രതിഭകള്‍ അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു.

ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട്‌ സര്‍ഗ്ഗസന്ധ്യയുടെ തിരിതെളിയിച്ചു. സാമൂഹ്യ-സാംസ്‌കാരിക- സംഘടനാ നേതാക്കള്‍, എക്യൂമെനിക്കല്‍ പ്രസ്ഥാന ഭാരവാഹികള്‍, വൈദീക ശ്രേഷ്‌ഠര്‍, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്ത്‌ ചടങ്ങിനെ ധന്യമാക്കി.

1986-ല്‍ സ്ഥാപിതമായ സെന്റ്‌ ജോര്‍ജ്‌ ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌, പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തപ്പെടുന്ന വിവിധ പരിപാടികളോടെ കൊടിയിറങ്ങും. അഭിവന്ദ്യ തിരുമേനിമാരുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന, നഗരം ചുറ്റിയുള്ള റാസ, പൊതുസമ്മേളനം എന്നിവയുമുണ്ടായിരിക്കും.

ജേക്കബ്‌ കുര്യാക്കോസ്‌ (ജൂബിലി ജനറല്‍ കണ്‍വീനര്‍), ഷെവലിയാര്‍ ഏബ്രഹാം മാത്യു, രാജു ഏബ്രഹാം (സര്‍ഗ്ഗസന്ധ്യ കോര്‍ഡിനേറ്റേഴ്‌സ്‌), റോയി സ്‌കറിയ (സെക്രട്ടറി), ബോബന്‍ ജോണ്‍ (ട്രസ്റ്റി) എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ക്ക്‌ ഇടവകയുടെ സാരഥി റവ.ഡോ. എ.പി. ജോര്‍ജ്‌, സ്ഥാപക വികാരി വെരി. റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്‌കി..

മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ `സര്‍ഗ്ഗസന്ധ്യ' വിഭവസമൃദ്ധമായ ഡിന്നറോടുകൂടിയാണ്‌ സമാപിച്ചത്‌.

പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ലാലു കുര്യാക്കോസ്‌ (പി.ആര്‍.ഒ) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

രജതജൂബിലി ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റവ.ഡോ. എ.പി. ജോര്‍ജ്‌ (201 575 9932), വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (973 328 7079), ജേക്കബ്‌ കുര്യാക്കോസ്‌ (കണ്‍വീനര്‍) 908 821 7681, റോയി സ്‌കറിയ (സെക്രട്ടറി) 201 280 8003), ബോബന്‍ ജോണ്‍ (ട്രസ്റ്റി) 609 598 2653.
കാര്‍ട്ടറൈറ്റ്‌ ദേവാലയ രജതജൂബിലി ആഘോഷം- `സര്‍ഗ്ഗസന്ധ്യ' പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക