Image

മാര്‍ത്തോമ്മാ യുവജനസഖ്യം13-ാമത് ദേശീയ സമ്മേളനം ഡാലസില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പി.പി. ചെറിയാന്‍ Published on 01 October, 2011
മാര്‍ത്തോമ്മാ യുവജനസഖ്യം13-ാമത് ദേശീയ സമ്മേളനം ഡാലസില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ് : ഒക്‌ടോബര്‍ ഏഴു മുതല്‍ ഒന്‍പത് വരെ നടക്കുന്ന നോര്‍ത്തമേരിക്ക - യൂറോപ് - കാനഡ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ യുവജനസഖ്യം 13-ാമത് ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി പ്രസിഡന്റ് റവ. എ.പി. നോബിള്‍ , ജനറല്‍ കണ്‍വീനര്‍ ബാബു പി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നുള്ള യുവജനസഖ്യാംഗങ്ങളുടെ റജിസ്‌ട്രേഷ
ന് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും,  സമ്മേളനത്തില്‍ പങ്കെടുക്കുന്നതവര്‍ക്ക് താമസസൗകര്യം ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

ഭദ്രാസന എപ്പിസ്‌കോപ്പ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മൂന്നു ദിവസവും യുവജനങ്ങളുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രഫ. ജേക്കബ് ജോര്‍ജ്, റവ. ടി.എസ്. ഏബ്രഹാം, റവ. ജയ്‌സണ്‍ തോമസ് എന്നിവരും പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

'വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന സുവിശേഷം എന്നതാണ് മുഖ്യചിന്താവിഷയം. ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ബൈബിള്‍ പഠനം, ഗാനപരിശീലനം, ഗ്രൂപ് ചര്‍ച്ചകള്‍ , ചോദ്യോത്തരങ്ങള്‍ എന്നിവ യ്ക്കു പുറമേ പ്രതിനിധികളുടെ കലാപരിപാടികള്‍, കായികമല്‍സരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.

മാര്‍ത്തോമ്മാ സഭയിലെ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുക, സഭയുടെ വിശ്വാസാചാരങ്ങളും ചരിത്രവും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് യുവജനങ്ങളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഈ സമ്മേളനത്തിലൂടെ നിറവേറ്റപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് എ.പി. നോബിള്‍, ജനറല്‍ കണ്‍വീനര്‍ ബാബു സൈമണ്‍ എന്നിവര്‍ പറഞ്ഞു. സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ അച്ചടി പൂര്‍ത്തിയായതായും അറിയിച്ചു.

ബിന്ദു റെജി (ചീഫ് എഡിറ്റര്‍), തോമസ് ഈശോ, സ്റ്റാന്‍ലി ജോര്‍ജ്, വിജു വര്‍ഗീസ്, 
ബാബു പി. സൈമണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് സുവനീറിന്റെ പ്രിന്റിങ് പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തിച്ചത്. വിനോദ് ചെറിയാന്‍ (റജിസ്‌ട്രേഷന്‍), ലിജു, സിബു ജോസഫ്, തോമസ് ജോര്‍ജ്, രജിത്, നിഷ ജേക്കബ്, കെസിയ, വിന്‍സന്റ് ജോണിക്കുട്ടി, ലീന പണിക്കര്‍, തോമസ് മാത്യു, തോമസ് കോശി, ജേക്കബ് ഏബ്രഹാം, മിനി ഈശോ, അനുപമ സഖറിയ എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
മാര്‍ത്തോമ്മാ യുവജനസഖ്യം13-ാമത് ദേശീയ സമ്മേളനം ഡാലസില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക