Image

സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജനസഖ്യം സംഗീത സായാഹ്‌നം നടത്തി

പി.പി.ചെറിയാന്‍ Published on 01 October, 2011
സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജനസഖ്യം സംഗീത സായാഹ്‌നം നടത്തി
ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ശനിയാഴ്ച വൈകിട്ട് ആറിന് സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ സംഗീത സായാഹ്‌നം നടത്തി.

മാര്‍ത്തോമ്മാ യുവജനസഖ്യം നടത്തുന്ന സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആതുര സേവന ധനശേഖരണാര്‍ഥമാണ് സംഗീത സായാഹ്‌നം സംഘടിപ്പിച്ചത്.

ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകന്‍ ഷാജു എം. പീറ്റര്‍ നേതൃത്വം നല്‍കുന്ന ഷാരോണ്‍ വോയ്‌സില്‍ സബിത, ഷാരണ്‍ ലെനി, ജ്യോതി, ഷാരണ്‍ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു.

സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ബേബി ജോണിന്റെ പ്രാര്‍ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ജോണ്‍ ശാമുവേല്‍ (വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. ട്രസ്റ്റി വര്‍ഗീസ് ചെറിയാന്‍ ടീം അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ശാഖാ സെക്രട്ടറി വിന്‍സന്റ് നന്ദി പറഞ്ഞു. കെ.വി. മാത്യു മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.
സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജനസഖ്യം സംഗീത സായാഹ്‌നം നടത്തി സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജനസഖ്യം സംഗീത സായാഹ്‌നം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക