Image

ഒക്‌ലഹോമ ഹോളി ഫാമിലി ചര്‍ച്ച് പിക്‌നിക് നടത്തി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 October, 2011
ഒക്‌ലഹോമ ഹോളി ഫാമിലി ചര്‍ച്ച് പിക്‌നിക് നടത്തി
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് ഇടവകയുടെ സമ്മര്‍ പിക്‌നിക് സെപ്തംബര്‍ 24 ശനിയാഴ്ച ബഥനിയിലെ എല്‍ഡന്‍ ലിയോണ്‍ പാര്‍ക്കില്‍ വച്ച് നടന്നു.

ഹോളി ഫാമിലി ഇടവക വികാരി ഫാ.ഡേവിസ് ചെറയത്ത് രാവിലെ പ്രാര്‍ത്ഥനയോടെ പിക്‌നിക് ഉദ്ഘാടനം ചെയ്തു.പിക്‌നിക്കില്‍ യുവാക്കള്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പ്രധാന ആകര്‍ഷകങ്ങളായി. ബാസ്‌ക്കറ്റ് ബോളും സമനിലയില്‍ പിരിഞ്ഞ
സോക്കര്‍ മത്സരവും നിറഞ്ഞ കൈയ്യടി നേടി. മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വിവിധ വിനോദ മത്സരങ്ങള്‍ നടത്തി സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു.

ഉച്ച ഭക്ഷണത്തിനായി ബാര്‍ബിക്യൂ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ പാര്‍ക്കില്‍ തന്നെ പാചകം ചെയ്തു. വിവധ മത്സരങ്ങളില്‍ വിജയികളായവരെ ഫാ. ഡേവിസ് ചെറയത്ത് അനുമോദിച്ചു. ഫിലിപ്പ് ആന്റണി, ബാബു കെ മാത്യു, ജോര്‍ജ് ചെറയില്‍, മാത്തുകുട്ടി തോമസ്, വിവേക് പയ്യപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഒക്‌ലഹോമ ഹോളി ഫാമിലി ചര്‍ച്ച് പിക്‌നിക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക