Image

വിജയ തിളക്കത്തില്‍ ആത്മസന്തോഷം: റവ.തോമസ്സ് മാത്യൂവുമായുള്ള അഭിമുഖം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 October, 2011
വിജയ തിളക്കത്തില്‍ ആത്മസന്തോഷം: റവ.തോമസ്സ് മാത്യൂവുമായുള്ള അഭിമുഖം

29-മത് നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്ത്
കോണ്‍ഫ്രന്‍സ്സിന്റെ കണ്‍വീനര്‍ റവ.തോമസ്സ് മാത്യൂവുമായുള്ള ഒരു അഭിമുഖം

ഇരുപത്തി ഒന്‍പതാമത് പെന്തകോസ്ത് കോണ്‍ഫ്രന്‍സ് വളരെ വിജയമായിരുന്നുവെന്നു കേള്‍ക്കുമ്പോള്‍ റവ.തോമസ്, മാത്യൂവിന്റെ മുഖം വളരെ പ്രസന്നമാണ് ആത്മീയമായി വളരെ അനുഗ്രഹകരമായി കോണ്‍ഫ്രന്‍സ് വിജയിച്ചുവെന്നു കേള്‍ക്കുമ്പോള്‍ അതില്‍ പങ്കെടുത്ത എല്ലാ ദൈവജനവും ദൈവത്തെ മഹത്വപ്പെടുത്തുന്നു.

വളരെ അനുഗ്രഹകരമായ ഈ സമ്മേളനത്തിന്റെ വിജയരഹസ്യം എന്താണെന്നു റവ.തോമസ് മാത്യൂവിനോടു ചോദിച്ചാല്‍ ഒന്നു മാത്രമേ അദേഹത്തിനു പറയുവാനുള്ളൂ ദൈവകൃപ. ദൈവ ജനത്തിന്റെ പ്രാര്‍ത്ഥനയും സഹകരണവുമാണ് സമ്മേളനത്തിന്റെ മറ്റൊരു രഹസ്യം.

1.ഈ കോണ്‍ഫ്രന്‍സ് ഇത്രയും വിജയകരമായി നടത്തുവാന്‍ എടുത്ത നയങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് വ്യക്തമാക്കാന്‍ കഴിയുമോ?

തീര്‍ച്ചയായും. 29-മത് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ഒക്കലഹോമയിലുള്ള കോക്‌സ് കമ്മ്യൂണികേഷന്‍ സെന്ററില്‍ 2011 ജൂണ്‍ 30 മുതല്‍ ജൂലൈ 4 വരെ വളരെ അനുഗ്രഹകരമായി നടത്തുവാന്‍ , കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അതു പോലെ നോര്‍ത്തമേരിക്കയുലും കാനഡയിലും മുളള ദൈവ ജനവും സഭകളും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്തു. അതില്‍ അവര്‍ക്കുള്ള നന്ദി അറിയിക്കുന്നു.

2.കോണ്‍ഫ്രന്‍സിന്റെ തീം. ഞാന്‍ ആരെ അയക്കേണ്ടും ആര്‍ എനിക്കു വേണ്ടി പോകും. എന്ന ദൈവ വചനമായിരുന്നു. ആ വചനവുമായി ബന്ധപ്പെട്ട ദൈവ ദാസന്‍മാരുടെ പ്രഭാഷണങ്ങളെ കുറിച്ചുള്ള അഭിപ്രായം?

വളരെ പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുത്ത ഒരു വേദഭാഗമാണ്. അതിന് ഒരന്‍മ്മ ശക്തിയുണ്ട് വിശുദ്ധിയുണ്ട്. ദൈവ ജനത്തിന്റെ ഹൃദയത്തിലേക്കു ആഴമായി ഇറങ്ങി മനസ്സിനു രൂപാന്തരമുളവാക്കത്തക്ക പരിശുദ്ധാത്മ ശക്തി ആ വചനത്തിനുണ്ട്. വചന പ്രഘോഷണം നടത്തിയ ദൈവദാസന്‍മാര്‍ എല്ലാം അതെ ആത്മ നിറവില്‍ നിന്ന് പ്രഭാഷണം നടത്തുവാന്‍ കഴിഞ്ഞുവെന്നാണ് എനിക്കനുഭവപ്പെട്ടത്.
അതുമൂലം അനേക ജനം പുതിയ തീരുമാനങ്ങളെടുത്ത് ദൈവ സന്നിധിയില്‍ പ്രതിഷ്ടിക്കുന്നത് കാണുവാന്‍ ഇടയായി.

3.ഈ കോണ്‍ഫ്രന്‍സ് നടത്തുമ്പോള്‍ പാസ്റ്ററിന്റെ ലക്ഷ്യമെന്തായിരുന്നു?

കോണ്‍ഫ്രന്‍സ് നടത്തുമ്പോള്‍ പ്രധാനപ്പെട്ട ലക്ഷ്യം തീയററ്റിക്കല്‍ വിഷന്‍ ആയിരുന്നു.

a.പരിശുദ്ധാത്മാവിന്റെ ഒഴുക്ക് അനുഭവപ്പെടണം.

b.കടന്നു വരുന്ന ജനത്തിന്റെ ഇടയില്‍ സൗഖ്യം പ്രധാനം ചെയ്യുവാന്‍ ദൈവം ഇടയാക്കണം.

c.പരിശുദ്ധാത്മാവിനാല്‍ ഒരു രൂപാന്തരം ജനത്തിന്റെ ഇടയിലേക്കു ഉണ്ടാവണം.

4.എല്ലാം കൊണ്ടും വളരെ പ്രാധാന്യവും വ്യത്യസ്തയുമുള്ള കോണ്‍ഫ്രന്‍സ് ആയിരുന്നുവെന്നാണ് പൊതു അഭിപ്രായം അതിനെ കുറിച്ച് പാസ്റ്ററിന്റെ അഭിപ്രായം?

നിശ്ചയമായും വളരെ വ്യത്യസ്ഥതയുള് ഒരു കോണ്‍ഫ്രന്‍സ് ആയിരുന്നു. 29-ാം കോണ്‍ഫ്രന്‍സില്‍ കടന്നു വന്ന ദൈവ ജനത്തിനു സന്തോഷകരമായ ഒരു ആത്മീയ അനുഭവും അതു പോലെ എല്ലാ തലങ്ങളിലും ഉണ്ടായിരിക്കണമെന്നു വളരെ നിര്‍ബന്ധമുണ്ടായിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുണ്ടായി. വ്യത്യസ്ഥത എടുത്തു പറഞ്ഞാല്‍ ഭക്ഷണ ക്രമീകരണങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കോണ്‍ഫ്രന്‍സ് ക്രമീകരിച്ച ഭക്ഷണങ്ങളെല്ലാം വളരെ തൃപ്തികരമായിരുന്നുവെന്നാണ് അഭിപ്രായം. അതു പോലെ ഗ്ലോബല്‍ റെസ്‌ക്യൂ മിഷ്യന്‍ തയ്യാറാക്കിയ ഭക്ഷണ പൊതി, നാലുമണി പലഹാരം, വടയും കാപ്പിയും. എല്ലാം ജനത്തിനു സന്തോഷമുള്ള ഒരു പുതിയ അനുഭവമായിരുന്നു. അതരത്തില്‍ ഇവയെല്ലാം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

5. നാഷണല്‍ , ലോക്കല്‍ കമ്മറ്റി കോണ്‍ഫ്രന്‍സിന്റെ വിജയത്തിന്റെ പിന്നില്‍ എങ്ങനെ സഹരിച്ചു?

നിശ്ചയമായും അവരുടെ സഹകരണമാണ് ഈ കഴിഞ്ഞ കോണ്‍ഫ്രന്‍സിന്റെ വിജയം, പ്രത്യേകാല്‍ ലോക്കല്‍ കമ്മറ്റി വളരെ അദ്ധ്വാനിച്ചു. ലോക്കല്‍ സെക്രട്ടറി ഡോ.കുര്യന്‍ സെക്കറിയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഏകോപിപ്പിച്ച് എല്ലാ കോര്‍ണറുകളും വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചു. അതു പോലെ ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ വളരെ ഹെല്‍പ്പ്ഫുള്‍ ആയിരിക്കണം.

6.ലേഡീസ് മീറ്റിംഗില്‍ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ എന്തൊക്കെയായിരുന്നു?

ലേഡീസ് കോര്‍ണര്‍ വളരെ അനുഗ്രഹകരമായിരുന്നു. അതിനു നേതൃത്വം നല്‍കിയ രണ്ടു സഹോദരിമാരെയും വളരെ ശ്ലാഹിക്കുന്നു.

7. ഇരുപത്തി ഒന്‍മ്പതാമതു കോണ്‍ഫ്രന്‍സ് കുട്ടികളുടെ ഇടയില്‍ വളരെ അനുഗ്രഹകരമായിരുന്നുവെന്നു കേള്‍ക്കുവാന്‍ ഇടയായി അതിനെ കുറിച്ചുള്ള അഭിപ്രായം?

കുട്ടികളുടെ ഇടയില്‍ വളരെ വ്യത്യസ്തതയും പ്രാധാന്യവുമുള്ള ആക്റ്റിവിറ്റീസ് നടക്കുവാന്‍ ഇടയായി എല്ലാ വര്‍ഷത്തെക്കാളും വ്യത്യസ്ഥമായി ബൈബിള്‍ ചിത്രരചന മത്സരം നടത്തി അത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ സന്തോഷമായിരുന്നു. നല്ല അഭിപ്രായം അതിനു ലഭിച്ചു.

8.യൂത്തിന്റെ ഇടയിലുള്ള പ്രവര്‍ത്തനത്തെ കുറിച്ച് ഒരു വാക്ക്?

തീര്‍ച്ചയായും യൂത്തിന്റെ ഇടയിലുള്ള ഈ കോണ്‍ഫ്രന്‍സ് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഏകദേശം 19-ല്‍ അധികം കുട്ടികള്‍ ( യുവാക്കള്‍ ) ദൈവ സന്നിധി പ്രതിഷ്ഠയോടെ പ്രാര്‍ത്ഥനയ്ക്കായി മുന്നോട്ടു വന്നിരുന്നു. അതില്‍ ഉപരിയായി യങ്ങ് അഡല്‍റ്റ്‌സിന്റെ ഭാഗത്തു നിന്നു ഏകദേശം 200 ല്‍ അധികം യുവ ജനങ്ങള്‍ കര്‍ത്താവിന്റെ വേലയില്‍ ജോലിയോടും അതു പോലെ പൂര്‍ണമായും പ്രതിഷ്ഠിക്കുവാന്‍ ഇടയായിയെന്നുള്ളത് ഇരുപത്തി ഒമ്പതാമത് കേണ്‍ഫ്രന്‍സിന്റെ ഒരു വലിയ പ്രത്യേകതയായി എടുത്തു പറയുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

9. കോണ്‍ഫ്രന്‍സ് വളരെ ആത്മീയ അനുഗ്രഹങ്ങളാല്‍ നടത്തുകയും അതു പോലെ സാമ്പത്തികമായും വളരെ അനുഗ്രഹകരമായ രീതിയില്‍ ക്രമീകരണങ്ങള്‍ നടന്നുവെന്ന് അറിയുവാന്‍ ഇടയായി. ഈ കഴിഞ്ഞ കോണ്‍ഫ്രന്‍സിനു ശേഷം ലഭിച്ചിരിക്കുന്ന അധിക തുക എങ്ങനെയാണ് വിനിയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു വെന്നു പറയുവാന്‍ സാധിക്കുമോ?

തീര്‍ച്ചയായും. നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇപ്പോള്‍ ഒരു പ്രൈമിറി പ്ലാനിംഗ് ഉണ്ട്. പ്രധാനമായും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും, സുവിശേഷ വേല ചെയ്യുവാന്‍ തീരുമാനമെടുത്തു മുന്നോട്ടു വരുന്ന യുവജനങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുത്ത യുവജനങ്ങള്‍ക്ക് സഹായം നല്‍കുവാനും ചിന്തിക്കുന്നു. ഇതിന്റെ അന്തിമ തീരുമാനം നാഷ്ണല്‍ എക്‌സിക്യൂട്ടീവിനാണ്.

അനുഗ്രഹകരമായ ഒരു കോണ്‍ഫ്രന്‍സ് നടത്തുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചതില്‍ , അതു പോലെ അതിനു വേണ്ടി കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രവര്‍ത്തിച്ച കണ്‍വീനര്‍ റവ.തോമസ് മാത്യൂവും തന്നോടൊപ്പം പ്രവര്‍ത്തിച്ച കോണ്‍ഫ്രന്‍സ് വിജയകരമാക്കി തീര്‍ത്ത നാഷണല്‍ , ലോക്കല്‍ കമ്മറ്റി സ്‌പോണ്‍സേഴ്‌സ് ദൈവജനത്തോടും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിറങ്ങുമ്പോള്‍ റവ.തോമസ് മാത്യൂവിന്റെ മുഖം പ്രസന്നമായിരുന്നു. എല്ലാം ദൈവകൃപയാണെന്നു പറയുന്ന മനസ്സ് തന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുവാന്‍ അപ്പോഴും കഴിയുമായിരുന്നു.
വിജയ തിളക്കത്തില്‍ ആത്മസന്തോഷം: റവ.തോമസ്സ് മാത്യൂവുമായുള്ള അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക