Image

നടി ജിയാഖാന്റെ മരണം: കാമുകന്‍ സൂരജിന് ജാമ്യം ലഭിച്ചു

Published on 01 July, 2013
നടി ജിയാഖാന്റെ മരണം: കാമുകന്‍ സൂരജിന് ജാമ്യം ലഭിച്ചു
മുംബൈ: നടി ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ സൂരജ് പഞ്ചോളിക്ക് ജാമ്യം ലഭിച്ചു. മുംബൈ ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ ബോണ്ട്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഒന്നിടവിട്ട ദിവസങ്ങളില്‍ ജൂഹു പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. 

ജിയ എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ആത്മഹത്യാ കുറിപ്പായി കാണാനാവില്ല. കത്തില്‍ തീയതി ഇല്ല. കത്ത് ആരുടെയെങ്കിലും പേര്‍ക്കല്ല എഴുതിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കത്തില്‍ ജിയ പറയുന്ന കാര്യങ്ങള്‍ അറിയേണ്ടയാള്‍ അറിഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് സാധന യാദവ് ചൂണ്ടിക്കാട്ടി. ജിയ നേരത്തെ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നത് അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

അതേസമയം ജിയയുടെ മരണത്തിന് ഉത്തരവാദിയായി സൂരജിനെ മാത്രം കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
നടി ജിയാഖാന്റെ മരണം: കാമുകന്‍ സൂരജിന് ജാമ്യം ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക