Image

ജനനി മാസികയുടെ ചെറുകഥാമത്സരം: അവസാന തീയതി 2013 ജൂലൈ 31

Published on 30 June, 2013
ജനനി മാസികയുടെ ചെറുകഥാമത്സരം: അവസാന തീയതി 2013 ജൂലൈ 31
ജനനിയുടെ പതി\ഞ്ചാം ജന്മദിത്തോടനുബന്ധിച്ച് അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്കു ടത്തുന്ന മലയാള ചെറുകഥാമത്സരത്തിന്റെ അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിരിക്കുന്നതായി പത്രാധിപസമിതി അറിയിച്ചു.

നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന ആര്‍ക്കും ഈമത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
500 ഡോളറും പ്രശംസാഫലകവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 300 ഡോളര്‍; മൂന്നാം സമ്മാനം 200 ഡോളര്‍.

നിബന്ധനകള്‍:
· മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ ഏതെങ്കിലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരണാര്‍ത്ഥം അയച്ചിട്ടുള്ളതോ ആയ രചനകള്‍ സ്വീകാര്യമല്ല.
· കഥകളുടെ ദൈര്‍ഘ്യം അഞ്ചു പേജില്‍ (പ്രിന്റ്) കവിയരുത്.
· ടൈപ്പ് ചെയ്തതോ കൈപ്പടയിലുള്ളതോ ആയ കഥകള്‍ അയയ്ക്കാം. കഥാകൃത്തിന്റെ പേര്, വിലാസം, ഇ മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ വേറൊരു പേജില്‍ ഉള്‍പ്പെടുത്തണം.
· രചനകള്‍ 2013 ജൂലൈ 31 -
നു മുമ്പ് ലഭിക്കേതാണ്.
· അയക്കുന്ന കഥകളില്‍ തെരഞ്ഞെടുക്കുന്നവ ജനനി മാസികയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
വിജയികളെ തെരഞ്ഞെടുക്കുന്നതിനായി കേരളത്തിലും അമേരിക്കയിലുമുള്ള പ്രശസ്തസാഹിത്യകാരുടെ ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്്.

രചനകള്‍ അയയ്‌ക്കേണ്ട വിലാസം:
Janany Publications
P.O Box 490, Nanuet NY 10954
e-mail: jananymagazine@gmail.com
(ഇ മെയിലില്‍ രചനകള്‍ അയയ്ക്കുന്നവര്‍ pdf ആയി അയയ്ക്കുവാന്‍ ശ്രദ്ധിക്കണം.)

എല്ലാ മലയാളി എഴുത്തുകാരേയും ഈ ചെറുകഥാ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

J.Mathews (Chief Editor): 914-693-6337

Sunny Poulose ( Managing Editor): 845-598-5094

Dr.Sarah Easaw (Literary Editor): 845-304-4606.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക