Image

ബര്‍മിങ്‌ഹാം ക്‌നാനായ ഇടവകയിലെ പെരുനാള്‍ കൊണ്ടാടി

റെജി വാഴൂത്തറ Published on 01 October, 2011
ബര്‍മിങ്‌ഹാം ക്‌നാനായ ഇടവകയിലെ പെരുനാള്‍ കൊണ്ടാടി
ബര്‍മിങ്‌ഹാം: ബര്‍മിങ്‌ഹാം ക്‌നാനായ യാക്കോബായ ഇടവകയുടെ കാവല്‍പിതാവായ മാര്‍ ശെമവൂന്‍ ശ്ലീഹായുടെ ഓര്‍മപെരുനാളും പുണ്യശ്ലോകനായ മാര്‍ ക്ലിമ്മീസ്‌ മെത്രാപ്പൊലീത്തയുടെ ഒന്‍പതാമത്‌ ദുഖ്‌റോനോ പെരുനാളും ഇടവകയുടെ പാരിഷ്‌ ഡേയും ഞായറാഴ്‌ച ആചരിച്ചു. ഫാ. സജി ഏബ്രഹാമിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ മാര്‍ ക്ലിമ്മീസിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും പെരുനാള്‍ സന്ദേശവും കൈമുത്തും നടന്നു.

കുരിശ്‌, കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയുമേന്തി ദേവാലയത്തിനു ചുറ്റും ആഘോഷപൂര്‍വമായ റാസയും നടന്നു. പെരുനാള്‍ സദ്യയും ഉണ്ടായിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ `ആധുനികയുഗത്തില്‍ ക്‌നാനായ സമൂഹത്തിന്റെ പ്രസക്‌തി എന്ന വിഷയത്തെ ആസ്‌പദമാക്കി മല്‍സരാര്‍ഥികള്‍ സംസാരിച്ചു. വിജയികളായവര്‍ക്ക്‌ വികാരി ഫാ. ജോമോന്‍ പുന്നൂസ്‌ കൊച്ചുപറമ്പില്‍ സമ്മാനങ്ങള്‍ നല്‍കി. റെജി വാഴൂത്തറ, ഷൈന്റി ഏലിയാസ്‌, മാനേജിങ്‌ കമ്മിറ്റി അംഗങ്ങള്‍, വനിതാ സമാജം ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെ വികാരി അനുമോദിച്ചു.
ബര്‍മിങ്‌ഹാം ക്‌നാനായ ഇടവകയിലെ പെരുനാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക