Image

നൈറ്റ് ഷിഫ്റ്റ് സ്തനാര്‍ബ്ബുദമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

Published on 02 July, 2013
നൈറ്റ് ഷിഫ്റ്റ് സ്തനാര്‍ബ്ബുദമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: തുടര്‍ച്ചയായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് സ്തനാര്‍ബ്ബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍. കാനഡയിലെ ഒരു സംഘം ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. 

മുപ്പതു വര്‍ഷത്തിലേറെയായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരെയാണ് പഠനവിധേയരാക്കിയത്. അര്‍ബ്ബുദത്തിനു കാരണമാകുന്ന ശാരീരിക പ്രശ്‌നങ്ങളോ മറ്റു ഘടകങ്ങളോ എന്താണെന്ന് ഗവേഷകര്‍ പക്ഷേ വ്യക്തമാക്കിയിട്ടില്ല. രാത്രിജോലിയുടെ അനാരോഗ്യകരമായ പ്രത്യേകതകളായിരിക്കാം കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണഫലങ്ങള്‍ മുന്‍കാല പഠനങ്ങളെ സാധൂകരിക്കുന്നതാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു. 

സ്ഥിരമായ വ്യായാമം നടത്തിയും ശരീരഭാരം നിയന്ത്രിച്ചും മദ്യം ഒഴിവാക്കിയും അര്‍ബ്ബുദ ബാധ നിയന്ത്രിക്കാമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ.ഹന്ന ബ്രിഡ്ജസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക