Image

ശാലുമേനോനും ഉന്നതുമായി ബന്ധം അന്വേഷിക്കാന്‍ നീക്കം

Published on 02 July, 2013
ശാലുമേനോനും ഉന്നതുമായി ബന്ധം അന്വേഷിക്കാന്‍ നീക്കം
ചങ്ങനാശേരി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിനിമാ സീരിയല്‍ നടി ശാലുമേനോനും ഉന്നതരുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കാന്‍ നീക്കം. ഇതില്‍ പ്രധാനമായത് രണ്ട് യുവകേന്ദ്രമന്ത്രിമാരുമായുള്ള ബന്ധമാണ് അന്വേഷണവിധേയമാക്കുന്നത്. 

ആലപ്പുഴയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശാലുമേനോനൊപ്പം സ്വകാര്യ യാത്ര നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം കൂടുതല്‍ വിവാദങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്കെത്തിച്ചേരുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനും മന്ത്രിയുടെ ചങ്ങനാശേരിയിലെ സഹായി പി.എന്‍. നൗഷാദിനും ശാലുമേനോനുമായുള്ള അടുപ്പം പുറത്തുവന്നിരുന്നു.

കേന്ദ്ര സിനിമ സെന്‍സര്‍ ബോര്‍ഡിലെ ശാലുമേനോന്‍െറ അംഗത്വം തന്‍െറ ശിപാര്‍ശയിലാണ് അംഗത്വം ലഭിച്ചതെന്ന് കൊടിക്കുന്നിലിന് പരസ്യമാക്കേണ്ടിവന്നു. ചങ്ങനാശേരിയിലെ സഹായിയായ പി.എന്‍. നൗഷാദിനെയും ശാലുമേനോനെയും ഒരുമിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാക്കിയത്. സിനിമ പരിചയം വെച്ചല്ല അംഗത്വം നല്‍കിയതെന്നും ഇക്കാര്യത്തിലുണ്ടായ വിമര്‍ശത്തിന് കൊടിക്കുന്നില്‍ ന്യായീകരണം നല്‍കിയിരുന്നു.

ദല്‍ഹി കേന്ദ്രീകരിച്ച് സോളാറുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ക്ക് ഈ രണ്ട് കേന്ദ്രമന്ത്രിമാരുടെയും സ്വാധീനം ശാലുമേനോനും ബിജു രാധാകൃഷ്ണനും ഉപയോഗപ്പെടുത്തിയോ എന്നതും അന്വേഷിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

അടുത്ത ദിവസം തന്നെ ശാലുമേനോനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍െറ നീക്കം. 
തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായ കുടുംബപരമായി അടുപ്പമുണ്ടെന്നും ഗൃഹപ്രവേശത്തിന് ക്ഷണിച്ചിരുന്നുവെന്നുമുള്ള ശാലുമേനോന്‍െറ മാതാവ് കലാദേവിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കുന്നു.
ശാലുമേനോനും ഉന്നതുമായി ബന്ധം അന്വേഷിക്കാന്‍ നീക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക