കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്‌ട്രിക്ട് എന്‍ആര്‍ഐ അസോസിയേഷന്‍
(കെ.ഡി.എന്‍.എ) സംഘടിപ്പിക്കുന്ന മലബാര്‍ മഹോല്‍സവം - 2011 നവംബര്‍ നാലിന്
(വെള്ളി) നടക്കുമെന്ന് കെ.ഡി.എന്‍.എ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അബാസിയ സെന്‍ട്രല്‍ സ്‌കൂളിലെ പ്രത്യേക നഗരിയില്‍ ഒരുക്കുന്ന വര്‍ണ ശബളമായ
മഹോല്‍സവത്തില്‍ മലബാറിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യ തനിമയും ഇഴ ചേരുന്ന
പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അബാസിയ ഓര്‍മ
ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന പ്രത്യേക യോഗം, പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം
നല്‍കി.
കൃഷ്‌ണന്‍ കടലുണ്‌ടിയെ ചെയര്‍മാനായും നാസര്‍ തിക്കോടിയെ ജനറല്‍
കണ്‍വീനറും അഡ്വ. പ്രമോദ്, ഗഫൂര്‍ മാസ്റ്റര്‍ എന്നിവരെ ജോയിന്റ്
കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി
ജിതേഷ് ജിത്ത് (ഫൈനാന്‍സ്), ബഷീര്‍ ബാത(റിസപ്‌ഷന്‍), കളത്തില്‍
അബ്ദ്‌ദുറഹ്‌മാന്‍ (പ്രോഗ്രാം), ഇല്ല്യാസ് തോട്ടത്തില്‍ (കൂപ്പണ്‍),
കെ.വി.നിസാര്‍ (സ്റ്റേജ് ആന്‍ഡ് വെന്യു), ഹക്കീം
വില്യാപ്പള്ളി
(സ്‌പോണ്‍സര്‍ഷിപ്), അസീസ് തിക്കോടി (സോവനീര്‍), റാഫി
കല്ലായി (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍), കെ.ആലിക്കോയ (വളിയര്‍), കരുണാകരന്‍
(ഫുഡ്), സത്യന്‍ (മെംബര്‍ഷിപ്), കോയ മുക്കി (ട്രാന്‍സ്‌പോര്‍ട്ട്), സഹീര്‍
ആലക്കല്‍ സ്‌പോര്‍ട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.
മലബാര്‍
മഹോത്‌സവത്തിന്റെ ഭാഗമായി വിവിധങ്ങളായ കായികമത്‌സരങ്ങളും
നടക്കും. ഒക്‌ടോബര്‍ 28
ന് (വെള്ളി) നടക്കുന്ന കായികമത്‌സരങ്ങളില്‍ കുവൈറ്റിലെ എല്ലാ മലയാളികള്‍ക്കും
പങ്കെടുക്കാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ആക്‌ടിംഗ് പ്രസിഡന്റ്
കളത്തില്‍ അബ്ദ്‌ദുഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി
സുരേഷ് മാത്തൂര്‍ സ്വാഗതവും ട്രഷറര്‍ സന്തോഷ് പുനത്തില്‍ നന്ദിയും പറഞ്ഞു.